Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

Job Vacancy 07 October 2020: തൊഴിലവസരങ്ങൾ

Job Vacancy 07 October 2020: മഹാത്മാഗാന്ധി സർവകലാശാലയിൽ ഐ.ടി. സെൽ ഡയറക്ടർ, സീനിയർ സിസ്റ്റം അനലിസ്റ്റ് തസ്തികകളിൽ ഒഴിവ്

Jobs, Job vacancy, Job vacancies, jobs news, തൊഴിലവസരങ്ങൾ

കൊച്ചി: ജില്ലയിലെ ഒരു പ്രമുഖ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് (ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍). ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫില്‍റ്റര്‍, മെക്കാനിക് ഡീസല്‍, ഫിറ്റര്‍ പൈപ്പ് പ്ലംബര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍, ക്രെയിന്‍ ഓപ്പറേറ്റര്‍, ഇലക്‌ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രമെന്റ് മെക്കാനിക്, ഷിപ്പ്‌റൈറ്റ് വുഡ്, മെഷിനിസ്റ്റ്) സ്‌കാഫോള്‍ഡര്‍, സെമി സ്‌കില്‍ഡ് റിഗ്ഗര്‍. യോഗ്യത എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട മേഖലയിലുളള ഐ.ടി.ഐ- എന്‍.റ്റി.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയം/പരിശീലനം. ആവശ്യമാണ്. പ്രായം ഒക്‌ടോബര്‍ 10 ന് 18-45. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുളള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ 12-ന് മുമ്പ് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

താത്കാലിക ഒഴിവുകൾ

എറണാകുളം : ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ എഞ്ചിൻ ഡ്രൈവർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഓപ്പൺ -5, ഇ. ടി. ബി -1, എസ്. സി -1, മുസ്ലിം -1, എൽ. സി/ എ. ഐ -1, ഒ. ബി. സി -1 എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

യോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം. കേരള ഇൻലാൻഡ് വെസ്സെൽസ് റൂൾസ്‌ -2010 ന് കീഴിൽ നൽകിയിരിക്കുന്ന ഫസ്റ്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ ലൈസൻസ് ഉണ്ടായിരിക്കണം. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാൻ സാധിക്കില്ല.

വയസ് : 1.1.2020 ന് 18-37 വയസ് കവിയാൻ പാടില്ല. നിയമപ്രകാരമുള്ള വയസ്സിളവ് അനുവദിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 23 ന് മുൻപായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഷോര്‍ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ നിന്നും ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഷോര്‍ട്ട്‌ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ ഒക്‌ടോബര്‍ 11 മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. യോഗ്യരായി കണ്ടെത്തുന്നവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഒക്‌ടോബര്‍ 13-ന് നടക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് മുമ്പായി സര്‍വകലാശാലാ വെബ്‌സൈറ്റിലൂടെ അറിയിക്കുന്നതാണ്.

മെഡിക്കല്‍ ഓഫീസര്‍ കരാര്‍ നിയമനം

കൊച്ചി: ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളില്‍ ഉണ്ടാകാനിടയുളള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുളള എം.ബി.ബി.എസ് ഡിഗ്രിയും, റ്റി.സി.എം.സി രജിസ്‌ട്രേഷനും ഉളള ഉദ്യോഗാര്‍ഥികള്‍ rdd-cz.ims@kerala.gov.in ഇ-മെയില്‍ വിലാസത്തിലേക്ക് ഫോണ്‍ നമ്പര്‍ അടങ്ങിയ ബയോഡാറ്റ ഒക്‌ടോബര്‍ 20-ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. ശമ്പളം പ്രതിമാസം 56395/- രൂപ. സി.എഫ്.എല്‍.റ്റി.സി കളില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിയോഗിക്കുവാന്‍ സാധ്യതയുളളതിനാല്‍ ജോലി ചെയ്യുവാന്‍ താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലവും സമയവും തീയതിയും ഉദ്യോഗാര്‍ഥികളെ പിന്നീട് അറിയിക്കും.

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകൾ

നേമം ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിൽ ബാലരാമപുരം പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്നതുമായ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയിച്ചവർക്ക് വർക്കർ തസ്തികയിൽ അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയുന്നവർക്ക് ഹെൽപ്പർ വിഭാഗത്തിൽ അപേക്ഷിക്കാം. പ്രായം 18 – 46 വയസ്സ്. അപേക്ഷകർ ബന്ധപ്പെട്ട പഞ്ചായത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവരിൽ അധിക യോഗ്യതയുള്ളവർ വിവരം അപേക്ഷയിൽ കാണിക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും ബന്ധപ്പെട്ട ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, നേമം, നരുവാമൂട് പി.ഒ എന്ന വിലാസത്തിൽ നവംബർ മൂന്നിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഇ-മെയിൽ: nemomcdpo@gmail.com. ഫോൺ: 0471 2399114.

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ വിവിധ ഓഫീസുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, കാഞ്ഞങ്ങാട്, കണ്ണൂർ, നാദാപുരം, ആലപ്പുഴ, ചേലക്കര, അടൂർ, കോട്ടയം ഓഫീസുകളിൽ പ്രോജക്ട് അസിസ്റ്റന്റ്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ഓഫീസുകളിൽ സീനിയർ അസിസ്റ്റന്റ്, തൃശ്ശൂർ, പേരാമ്പ്ര ഓഫീസുകളിൽ അക്കൗണ്ടന്റ്, പട്ടാമ്പി ഓഫീസിൽ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ.

സമാന തസ്തികയിലും ശമ്പള സ്‌കെയിലിലുമുള്ള സർക്കാർ വകുപ്പുകളിലേയും പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് അപേക്ഷിക്കാം. 30700-65400 രൂപ ശമ്പള സ്‌കെയിലും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ ഡിപ്ലോമയുള്ള ജീവനക്കാർക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെയും ഇതേ ശമ്പള സ്‌കെയിലും എം.കോം അഥവാ സിഎ/ഐസിഡബ്ല്യുഎ(ഇന്റർ) യും കമ്പ്യൂട്ടർ ഡിപ്ലോമയും ഉള്ളവർക്ക് സീനിയർ അസിസ്റ്റന്റ്/അക്കൗണ്ടന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ബിരുദവും ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, ഷോർട്ട് ഹാൻഡ്, വേഡ് പ്രോസസ്സിംഗ് എന്നിവയിൽ പ്രാവിണ്യവും, 26500-56700 രൂപ ശമ്പള സ്‌കെയിലുള്ളവർക്ക് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച ഡെപ്യൂട്ടേഷൻ അപേക്ഷഫോം (ഫോം നമ്പർ-144, പാർട്ട്-1), ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻഒസി എന്നിവ സഹിതം ഒക്‌ടോബർ 20നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, റ്റി.സി.27/588(7) ആൻഡ് (8), സെന്റിനൽ, മൂന്നാംനില, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-35 എന്ന വിലാസത്തിൽ എത്തിക്കണം.

എസ്റ്റേറ്റ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍വകലാശാലയില്‍ എസ്റ്റേറ്റ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലികാടിസ്ഥാനത്തില്‍ 11 മാസത്തേക്കാണ് നിയമനം. യോഗ്യത: വിരമിച്ച ഡെപ്യൂട്ടി കളക്ടറായിക്കണം. ഉയര്‍ന്ന പ്രായപരിധി 62 വയസ്. താല്‍പര്യമുളളവര്‍ ഓണ്‍ലൈനായി സര്‍വകലാശാല വെബ്സൈറ്റില്‍ recruit.keralauniversity.ac.in) എന്ന ലിങ്ക് വഴി അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 16. 5 ജ.ങ. പ്രസ്തുത ഒഴിവിലേക്കുളള ഇന്‍റര്‍വ്യൂ ഒക്ടോബര്‍ 22 ന് രാവിലെ 10 മണിക്ക് പാളയം ക്യാമ്പസിലുളള പി.വി.സി.ചേമ്പറില്‍ വച്ച് നടത്തുന്നതാണ്.

വനഗവേഷണ സ്ഥാപനത്തിൽ താൽകാലിക നിയമനം

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രോജക്ട് ഫെല്ലോ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. ‘സ്റ്റാന്റഡൈസേഷൻ ഓഫ് വെജിറ്റേറ്റിവ് പ്രൊപ്പഗേഷൻ ടെക്‌നിക്‌സ് ഓഫ് സെലക്ടഡ് ബാംബു സ്പീഷീസ് ആന്റ് ഇറ്റ്‌സ് ഫീൽഡ് പെർഫോർമൻസ് ഇവാലുവേഷൻ ഇൻ ഡിഫറന്റ് ആഗ്രോ ക്ലൈമറ്റിക് റീജിയണൽ ഓഫ് കേരള ഫേസ്-1’ ആണ് ഗവേഷണ പദ്ധതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്‌ടോബർ 10. വിശദവിവരങ്ങൾക്ക് http://www.kfri.res.in. .

ജൂനിയർ റസിഡന്റ് തസ്തികയിൽ ഒക്‌ടോബർ 8 വരെ അപേക്ഷിക്കാം

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇന്നു (ഒക്‌ടോബർ 8) കൂടി സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: http://www.gmckollam.edu.in. .

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy 07 october 2020

Next Story
Job Vacancy 06 October 2020: തൊഴിലവസരങ്ങൾIndian Air Force, ഇന്ത്യൻ വ്യോമസേന, തൊഴിൽ, ഓഫിസർ, common admission test , career, officer, employment , indianexpress, ജോലി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com