Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍

Job Vacancy 06 October 2020: തൊഴിലവസരങ്ങൾ

Job Vacancy 06 October 2020: മഹാത്മാഗാന്ധി സർവകലാശാലയിൽ ഐ.ടി. സെൽ ഡയറക്ടർ, സീനിയർ സിസ്റ്റം അനലിസ്റ്റ് തസ്തികകളിൽ ഒഴിവ്

Indian Air Force, ഇന്ത്യൻ വ്യോമസേന, തൊഴിൽ, ഓഫിസർ, common admission test , career, officer, employment , indianexpress, ജോലി, ഐഇ മലയാളം

എം.ജി.യിൽ ഐ.ടി. സെൽ ഡയറക്ടർ, സീനിയർ സിസ്റ്റം അനലിസ്റ്റ് ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലയിൽ ഐ.ടി. സെൽ ഡയറക്ടർ, സീനിയർ സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തേക്കാണ് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം. ഓരോ ഒഴിവാണുള്ളത്. ഒക്‌ടോബർ 27നകം അപേക്ഷിക്കണം. വിശദവിവരം http://www.mgu.ac.in എന്ന സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481 2733303.

കരാര്‍ നിയമനം

കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപത്തില്‍ വിവിധ തസ്തികകളിലേക്ക് (കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍) ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 12 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-30 നിയമാനുസൃത വയസിളവ് അനുവദനീയം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം/ ട്രെയിനിങ് ഉളളവരായിരിക്കണം.

യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. കൂടാതെ വിവിധ ഐറ്റിഐ/എന്റ.റ്റി.സി ട്രേഡുകളിലുളള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എസ്.എസ്.എല്‍.സി യും പുതുക്കിയ ഫോര്‍ക്ക് ലിഫ്റ്റ്/ക്രെയിന്‍ ഓപ്പറേറ്റര്‍ ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ ഏഴാം ക്ലാസും സ്രാങ്ക്/ലേസര്‍ കം സ്രാങ്ക് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ഫാക്ടറി കാന്റീന്‍/ത്രീ സ്റ്റാര്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ കുക്ക് ആയിട്ടുളള അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നാലാം ക്ലാസും റിഗ്ഗിങ് ജോലിയിലുളള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നാലാം ക്ലാസും റിഗ്ഗിങ് ജോലിയിലുളള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ജോലി ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എന്‍ജിന്‍ ഡ്രൈവർ  തസ്തികയിലെ ഓപ്പണ്‍-5 (റ്റി1,3,5,7,9),ഇറ്റിബി-1 (റ്റി-2)എസ്.സി-1(റ്റി-4) മുസ്ലീം-1 (റ്റി 6)എല്‍.സി/എ.ഐ-1, ഒ.ബി.സി-1(റ്റി-10) വിഭാഗങ്ങളിലെ താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്.

യോഗ്യത: എഴുത്തും , വായനയും അറിഞ്ഞിരിക്കണം. കേരള ഇന്‍ലാന്‍ഡ് വെസ്സല്‍ റൂള്‍സ് 2010 നു കീഴില്‍ നല്‍കിയിട്ടുള്ള ഫസ്റ്റ് ക്‌ളാസ്സ് എഞ്ചിൻ ഡ്രൈവർ ലൈസന്‍സ് (സ്ത്രീകളും, ഭിന്നശേഷിക്കാരും അര്‍ഹരല്ല)വയസ്സ് 2020 ജനുവരി ഒന്നിന് 18-37 വയസ്സ് കവിയാന്‍ പാടില്ല. നിയമാനുസൃത വയസ്സിളവ് അനുവദനീയം. ശമ്പളം : 732/-(ദിവസം) യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 23-ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy 06 october 2020

Next Story
Job Vacancy 05 October 2020: തൊഴിലവസരങ്ങൾjob, job news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com