Job Vacancy 06 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

Job Vacancy 06 January 2021: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ SPEID CELL ൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനം

Jobs, Job vacancy, Job vacancies, jobs news, Jobs in kochi, jobs in kerala, jobs in trivandrum, job vacancy in ernakulam, jobs in kochi for freshers, jobs for freshers,, urgent job vacancies in ernakulam, jobs in india, indeed job, jobs near me, jobs hiring near me, തൊഴിലവസരങ്ങൾ, university announcements, university jobs, calicut university jobs, kerala university jobs

Job Vacancy 06 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

ഡേറ്റാ പ്രോസസർ പാനലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ മെറ്റാഡേറ്റ തയ്യാറാക്കൽ/ ഡേറ്റാ എൻട്രി ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരെ കരാർ വ്യവസ്ഥയിൽ ഡേറ്റാ പ്രോസസർമാരായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു. ബിരുദമാണ് യോഗ്യത. (മലയാളത്തിൽ പ്രാവീണ്യം നേടണം) കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. റേറ്റ് കോൺട്രാക്ട് അനുസരിച്ചു പൂർത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ http://www.cdit.org യിൽ 25ന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ SPEID CELL ൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടുവും ഡി.സി.എയുമാണ് യോഗ്യത. ശമ്പളം 20,350 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ 14ന് മുമ്പ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നൽകണം.

താൽകാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണ വകുപ്പിലെ അഡീഷണൽ ഡയറക്ടർ തസ്തികയിലെ 2020 ഡിസംബർ 30 നിലവെച്ചുള്ള താൽകാലിക മുൻഗണനാ പട്ടിക http://www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നടപടിക്രമം പുറപ്പെടുവിച്ച തിയതി മുതൽ 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭിക്കണം.

വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട, ആറ്റിങ്ങല്‍, ആര്യങ്കോട് എന്നീ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസുകളില്‍ ഒഴിവുള്ള ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കൃഷി / മൃഗസംരക്ഷണം/ ഡെയറി സയന്‍സ് / ഫിഷറീസ് / അഗ്രികള്‍ചറല്‍ എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ള 45 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ആവശ്യമില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28,955 രൂപ പ്രതിമാസം വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനുവരി 18ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടര്‍ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2733334.

സൗദിയിൽ വനിതാ നഴ്സുമാർക്ക് അവസരം

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് വനിതാ നഴ്‌സുമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്‌സി, എം.എസ്‌സി, പി.എച്ച്.ഡി യോഗ്യതയുള്ളവർക്കാണ് നഴ്‌സുമാർക്കാണ് അവസരം. ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ, പീഡിയാട്രിക്), എമർജൻസി, ജനറൽ (ബി.എസ്‌സി), സി.ഐ.സി.യു, എൻ.ഐ.സി.യു, പി.ഐ.സി.യു, ഹോം ഹെൽത്ത് കെയർ, ഐ.സി.സി.യു (കൊറോണറി), മെറ്റെർനിറ്റി/ മിഡ് വൈവ്‌സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ജനുവരി 17, 18, 19, 21, 23, 24, 25, 26, 27, 28 തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ http://www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന ജനുവരി 8. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

ദോഹയിൽ അധ്യാപക അനധ്യാപക ഒഴിവ്

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ നോർക്ക റൂട്‌സ് വഴി നിയമനം. അധ്യാപക അനധ്യാപക പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും http://www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . അവസാന തീയതി 2021 ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടുക.

ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെ കാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതൽ മൂന്ന് വർഷത്തേക്കാണ്. 65 വയസ് പൂർത്തിയാകുന്നതുവരെ തസ്തികയിൽ തുടരും. അപ്പലേറ്റ് അതോറിറ്റി മറ്റ് പദവി വഹിക്കാൻ പാടില്ല. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദം നേടിയിരിക്കണം. വ്യവസായ മേഖല/ഗവേഷണവും വികസനവും എന്നിവയിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷത്തെയെങ്കിലും പ്രവൃത്തി പരിചയമുണ്ടാകണം. ഊർജ്ജ മേഖലയ്‌ക്കൊപ്പം വൈദ്യുത സംബന്ധമായ നിയമങ്ങൾ കൈകാര്യം ചെയ്തിരിക്കണം. വൈദ്യുത നിരക്കുകൾ സംബന്ധിച്ച കാര്യങ്ങളിൽ പ്രവൃത്തി പരിചയവും അത് സംബന്ധിച്ച നിയമങ്ങളിൽ പ്രാവീണ്യവും നേടിയിരിക്കണം. അപേക്ഷകർ ഏതെങ്കിലും വൈദ്യുത ലൈസൻസി/സപ്ലൈയറുടെ ഉദ്യോഗസ്ഥനാകരുത്. അപ്പലേറ്റ് അതോറിറ്റിയുടെ വേതനം സംസ്ഥാന സർവീസിലെ ചീഫ് എൻജിനിയറുടെ ശമ്പളത്തിന് സമാനമായിരിക്കും. ഡെപ്യൂട്ടേഷനിലൂടെയാണ് നിയമനമെങ്കിൽ ചട്ട പ്രകാരമുള്ള അലവൻസുകൾക്ക് അർഹതയുണ്ടായിരിക്കും. മലയാള ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് അഭികാമ്യ യോഗ്യതയായി പരിഗണിക്കും.

വിശദ വിവരങ്ങൾ അടങ്ങുന്ന നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ അപേക്ഷ ഗവ:സെക്രട്ടറി, ഊർജ്ജ(എ)വകുപ്പ്, കേരള സർക്കാർ, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ കൈപ്പറ്റ് രസീത് സഹിതം രജിസ്റ്റേർഡ് തപാലിൽ അയയ്ക്കണം.
അപേക്ഷ ജനുവരി 29 വൈകുന്നേരം അഞ്ചുവരെ നൽകാം. കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വതന്ത്ര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഉചിത മാർഗ്ഗേണ അപേക്ഷകൾ നൽകണം. അപേക്ഷകൾ സംബന്ധിച്ച അന്വേഷണങ്ങൾ പരിഗണിക്കില്ല. സെർച്ച് കമ്മിറ്റി ശിപാർശ ചെയ്തു സമർപ്പിക്കുന്ന പാനൽ/സെലക്ട് ലിസ്റ്റിൽ നിന്ന് ഗവൺമെന്റ് നിയമാനുസൃതമായി നിയമനം നടത്തും. വിജ്ഞാപനവും മറ്റ് വിവരങ്ങളും http://www.kerala.gov.in ൽ ലഭിക്കും.

ആംഗ്യഭാഷ പരിഭാഷ അധ്യാപകർ താൽക്കാലിക നിയമനം

കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്. എം.എസ്.ഡബ്ല്യു/എം.എ.സോഷ്യോളജി/എം.എ.സൈക്കോളജി ആന്റ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി എട്ടിന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: http://www.gwptctvpm.org.

കേരളസര്‍വകലാശാലയുടെ ഹിസ്റ്ററി പഠനവകുപ്പിലെ വിവിധ ഒഴിവുകൾ

കേരളസര്‍വകലാശാലയുടെ കീഴില്‍ കാര്യവട്ടത്തുളള ഹിസ്റ്ററി പഠനവകുപ്പില്‍ Digitalization and Scientific Preservation of Journal of Indian History from the First Volume to Centrenary Volume എന്ന പ്രോജക്ടിലെ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജനുവരി 15. വിശദവിവരങ്ങളും അപേക്ഷാഫോറവും സര്‍വകലാശാലയുടെ വെബ്സൈറ്റിലെ (www.keralauniversity.ac.in) ജോബ് നോട്ടിഫിക്കഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy 06 january 2021

Next Story
Job Vacancy 04 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾJobs, Job vacancy, Job vacancies, jobs news, Jobs in kochi, jobs in kerala, jobs in trivandrum, job vacancy in ernakulam, jobs in kochi for freshers, jobs for freshers,, urgent job vacancies in ernakulam, jobs in india, indeed job, jobs near me, jobs hiring near me, തൊഴിലവസരങ്ങൾ, university announcements, university jobs, calicut university jobs, kerala university jobs
The moderation of comments is automated and not cleared manually by malayalam.indianexpress.com