Latest News

Job Vacancy 05 November 2020: തൊഴിലവസരങ്ങൾ

Job Vacancy 05 November 2020: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലായി 24 അധ്യാപക ഒഴിവ്

Indian Air Force, ഇന്ത്യൻ വ്യോമസേന, തൊഴിൽ, ഓഫിസർ, common admission test , career, officer, employment , indianexpress, ജോലി, ഐഇ മലയാളം

തിരുവനന്തപുരം: പ്രവേശന കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള ടൈപ്പിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഒരൊഴിവാണുള്ളത്. 19,000-43,600 ആണ് ശമ്പള സ്‌കെയിൽ. ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ 144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന നവംബർ 17ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്‌സ് (അഞ്ചാംനില), ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

ആർ.സി.സിയിൽ അപ്രന്റീസ് ട്രയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വിവിധ ഗ്രാജുവേറ്റ് എൻജിനിയറിങ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 16ന് വൈകിട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും http://www.rcctvm.gov.in ൽ ലഭിക്കും

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുളള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ റെസ്‌ക്യൂ ഓഫിസര്‍ തസ്തികയിലേക്ക് ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേക്കായി തിരുവനന്തപുരം ജില്ലക്കാരായ ഉദ്ദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഒരു ഒഴിവാണുളളത്. എം.എ സോഷ്യോളജി/എം.എസ്.ഡബ്ലൂ ആണ് യോഗ്യത. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുളളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷാ ഫോമും ബയോ ഡാറ്റയും നവംബര്‍ 10-ന് വൈകുന്നേരം 5 നകം application.tvmdcpu2019@gmail.com എന്ന മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പര്‍ 0471-2345121.

കരാര്‍ നിയമനം

ജില്ലാ സംരക്ഷണ യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ റെസ്‌ക്യൂ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തേക്കാണ് നിയമനം. എം.എ സോഷ്യോളജി/എം.എസ്.ഡബ്ല്യൂ യോഗ്യതയുളള തിരുവനന്തപുരം ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയം അഭികാമ്യം. പ്രായപരിധി 30 വയസ്സ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000/- രൂപ ഹോണറേറിയം ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് application.tvmdcpu2019@gmail.com, 0471-2345121.

മഹാത്മാഗാന്ധി സർവകലാശാലയിൽ 24 അധ്യാപക ഒഴിവ്; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രൊഫസർ -12, അസോസിയേറ്റ് പ്രൊഫസർ-അഞ്ച്, പ്രൊഫസർ -ഏഴ് എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യതയും പ്രായവും: 2018 ലെ യു.ജി.സി. ചട്ടങ്ങൾ പ്രകാരം. നവംബർ 15 മുതൽ ഡിസംബർ 14 വരെ http://www.mgu.ac.in എന്ന വെബ്സൈറ്റിലെ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിച്ച ശേഷം രേഖകൾ സഹിതം അപേക്ഷയുടെ രണ്ട് പകർപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ -2 (ഭരണവിഭാഗം) മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ. കോട്ടയം, പിൻ: 686560 എന്ന വിലാസത്തിൽ ഡിസംബർ 24നകം നൽകണം.

ഓൺലൈനായി രേഖകൾ അപ്ലോഡ് ചെയ്യേണ്ടതില്ല. യോഗ്യത, പ്രവൃത്തിപരിചയം പ്രായം, കമ്മ്യൂണിറ്റി, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതമാണ് അപേക്ഷ നൽകേണ്ടത്. സർവകലാശാല/സർക്കാർ-സ്വകാര്യ കോളജുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ തൊഴിൽദാതാവിൽനിന്ന് നിരാക്ഷേപ പത്രം(എൻ.ഒ.സി.) അപേക്ഷയ്ക്കൊപ്പം നൽകണം. കേരളത്തിനു പുറത്തുള്ള സർവകലാശാലകളിൽ/സ്ഥാപനങ്ങളിൽനിന്ന് യോഗ്യത നേടിയവർ മഹാത്മാഗാന്ധി സർവകലാശാലയിൽനിന്നുള്ള ഇക്വലൻസി സർട്ടിഫിക്കറ്റ് നൽകണം.

അസിസ്റ്റന്റ് പ്രൊഫസർക്ക് 2000 രൂപയും(എസ്.സി./എസ്.ടി 1000 രൂപ) അസോസിയേറ്റ് പ്രൊഫസർക്ക് 5000 രൂപയും (എസ്.സി./എസ്.ടി 2500 രൂപ) പ്രൊഫസർക്ക് 7500 രൂപയുമാണ്(എസ്.സി./എസ്.ടി 3750 രൂപ) രജിസ്ട്രേഷൻ ഫീസ്. വിശദവിവരവും വിജ്ഞാപനവും സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

കരാര്‍ നിയമനം

വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ കണ്‍ട്രോള്‍ റൂമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ് കമ്മ്യൂണിക്കേഷനില്‍ ബി.ടെക് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 22-25 വയസ്സ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,000/- രൂപ ശമ്പളം ലഭിക്കും. താത്പര്യമുളള ഉദ്ദ്യോഗാര്‍ത്ഥികള്‍ ബയോ ഡാറ്റയും, യോഗ്യതയുടെ പകര്‍പ്പുകളും സഹിതം നവംബര്‍ 12-നകം കമലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2450773.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy 05 november 2020

Next Story
ആർആർബി ഓഫിസർ പരീക്ഷാഫലം ഐബിപിഎസ് പുറത്തുവിട്ടുKEAM Result 2019, Kerala Engineering Architecture Medical Result 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com