Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

Job Vacancy 04 November 2020: തൊഴിലവസരങ്ങൾ

Job Vacancy 04 November 2020: നിയമസഭാ സെക്രട്ടേറിയറ്റിന്റെ സഭാ ടി.വിയിൽ റിസർച്ച് അസിസ്റ്റന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

job, job news, തൊഴിൽ വാർത്തകൾ, ie malayalam, ഐഇ മലയാളം

സഭ ടിവിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

നിയമസഭാ സെക്രട്ടേറിയറ്റിന്റെ സഭാ ടി.വിയിൽ റിസർച്ച് അസിസ്റ്റന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.ഫിൽ അഥവാ പി.എച്ച്.ഡി ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ളവരും 25നും 45നും ഇടയിൽ പ്രായമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ഇ-മെയിലിലോ (sabhatv@niyamasabha.nic.in) നവംബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: http://www.niyamasabha.org.

അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ താത്കാലിക നിയമനം

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ http://www.keralabiodiversity.org ൽ ലഭിക്കും. ഫോൺ: 0471-2724740.

മൾട്ടി പർപ്പസ് ഹെൽപ്പർ താത്കാലിക നിയമനം

തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ മൾട്ടിപർപ്പസ് ഹെൽപ്പർ (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവ് നിലവിലുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം, 2020 ഒക്‌ടോബർ എട്ടിന് പ്രായം 18-41നും മദ്ധ്യേ. പ്രതിമാസ ശമ്പളം 8,000 രൂപ.

ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 18ന് മുൻപ് നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.

വനിത സെക്യൂരിറ്റി ഗാർഡ് താൽകാലിക നിയമനം

തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സെക്യൂരിറ്റി ഗാർഡ് (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താൽകാലിക ഒഴിവുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. വൈകിട്ട് അഞ്ചു മുതൽ രാവിലെ ഒൻപതുവരെയാണ് ജോലിയുടെ സമയക്രമം. 2020 ഒക്‌ടോബർ എട്ടിന് 18-41 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ശമ്പളം പ്രതിമാസം 8,000 രൂപ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 18നു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

Read more: Job Vacancy 03 November 2020: തൊഴിലവസരങ്ങൾ

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy 04 november 2020

Next Story
Job Vacancy 03 November 2020: തൊഴിലവസരങ്ങൾjob, job vacancy
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express