scorecardresearch

Job Vacancy 04 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

Job Vacancy 04 January 2021: മഹാത്മാഗാന്ധി സർവകലാശാല ഹെൽത്ത് സെന്ററിൽ പാർട്ട്‌ടൈം റസിഡന്റ് മെഡിക്കൽ ഓഫീസർ ഒഴിവ്

Job Vacancy 04 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

Job Vacancy 04 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

അധ്യാപക നിയമനം

പയ്യന്നൂർ ക്യാമ്പസ്സിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ മണിക്കൂർ വേതന നിരക്കിൽ നിയമനം നടത്തുന്നു. നെറ്റ്, പിച്ച്.ഡി യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി പയ്യന്നൂർ ക്യാമ്പസ്സിലെ ഫിസിക്സ് വകുപ്പിൽ ജനുവരി 6ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകുക.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഷോര്‍ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സ്, എഡ്യുക്കേഷന്‍ വിഭാഗം, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം എന്നിവയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ നിന്നും ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഷോര്‍ട്‌ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പി.ആര്‍ 4/2021

പാർട്ട്‌ടൈം റസിഡന്റ് മെഡിക്കൽ ഓഫീസർ ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാല ഹെൽത്ത് സെന്ററിൽ പാർട്ട്‌ടൈം റസിഡന്റ് മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്ക് ജനുവരി 11ന് രാവിലെ 10.30ന് വോക് ഇൻ ഇന്റർവ്യൂ നടക്കും. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.ബി.ബി.എസ്./തത്തുല്യ യോഗ്യത, കേരള മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം. വിരമിച്ച ഡോക്ടർമാർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. മാസം 22000 രൂപ ലഭിക്കും. താല്പര്യമുള്ളവർ രാവിലെ 9.30ന് അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം അസിസ്റ്റന്റ് രജിസ്ട്രാർ 1 (ഭരണം) ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2733302.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Job vacancy 04 january 2021