സി.ഇ.ടി.യിൽ അസിസ്റ്റന്റ് പ്രൊഫസർ താൽകാലിക നിയമനം

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ (സി.ഇ.ടി) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകൾ ഉണ്ട്. കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റി.യിൽ എം.ഇ/എം.ടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റിയിൽ ബി.ഇ/ ബി.ടെക് ബിരുദവും, ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ്/തത്തുല്യ യോഗ്യതയും അല്ലെങ്കിൽ ഒന്നാം ക്ലാസ്സ് എം.സി.എ ബിരുദത്തോടൊപ്പം രണ്ടുവർഷത്തെ സർവകലാശാല തലത്തിൽ അധ്യാപന പരിചയവും വേണം. 11ന് രാവിലെ 10ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വ്യക്തി വിവരം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഒരു പകർപ്പും സഹിതം ഹാജരാകണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം ആയിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് [//cet.ac.in](//cet.ac.in/).

ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ 11ന്

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിലോ തത്തുല്യ യോഗ്യതയോ ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദമോ ഉള്ളവർ 11ന് ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പിൽ രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2515563, [hodece@cet.ac.in](mailto:hodece@cet.ac.in).

ഫിലോസഫി ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ നവംബർ 3ന്

തലശ്ശേരി ഗവ.കോളേജിൽ ഫിലോസഫി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ മൂന്നിന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9961261812.

പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് വാക് – ഇന്‍ – ഇന്റര്‍വ്യൂ

കേരളസര്‍വകലാശാലയിലെ ജിയോളജി വിഭാഗത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: യു.ജി.സി/എ.ഐ.സി.ടി.ഇ. അഗീക്യത സര്‍വകലാശാലയിൽ നിന്നും നേടിയ എം.എസ്.സി. ജിയോളജി/എം.ടെക്. റിമോട്ട് സെന്‍സിംഗ്/ജിയോഇന്‍ഫോര്‍മാറ്റിക്‌സ്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ shajigeology@keralauniversity.ac.in എന്ന ഇ-മെയിലേക്ക് അയയ്‌ക്കേണ്ടതാണ്. താൽപര്യമുളളഴര്‍ നവംബര്‍ 9 ന് രാവിലെ 10 മണിക്ക് കാര്യവട്ടത്തുളള ജിയോളജി വിഭാഗത്തിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ പ്രിൻസിപ്പൽ ഒഴിവ്

മലപ്പുറം പരപ്പനങ്ങാടി എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ (അപ്ലൈഡ് സയൻസ്) പ്രിൻസിപ്പലിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷൻ/കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവ്വീസിലുള്ളവർക്കും, പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും, സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം.
അപേക്ഷ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പതിനഞ്ചിനകം ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-33 വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭിക്കും.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook