അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ നിയമനം

കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ, സിവിൽ) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആറ് വരെ സ്വീകരിക്കും. അപേക്ഷകൾ ഇ-മെയിൽ ആയും നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in

ഓഡിയോളജിസ്റ്റ്/ സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ഓഡിയോളജിസ്റ്റ്/ സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകളില്‍ നിന്ന് ലീവ് വേക്കന്‍സിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 15. വിശദവിവരങ്ങള്‍ക്ക് //nish.ac.in/others/career.

കരാര്‍ നിയമനം

കൊച്ചി: കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0484-2346488 നമ്പരില്‍ ഓഫീസ് സമയം 9.30 നും 5.30 നും ഇടയില്‍ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 10.

പ്രൊജക്ട് മാനേജര്‍ കരാര്‍ നിയമനം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെല്‍) പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് (കരാര്‍) അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kel.co.in വെബ് സൈറ്റ് സന്ദര്‍ശിക്കുക.. ഇ-മെയില്‍ hr.corporate@kel.co.in .

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook