Job Vacancy 01 January 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
കാര്യവട്ടം സർക്കാർ കോളേജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആറിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2417112.
ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. ബിരുദം അഥവാ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി നാലിന് രാവിലെ 10ന് അഭിമുഖത്തിന് കോളേജിലെത്തണം. ഫോൺ: 0471-2300484.
ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ പരീക്ഷ 17ന്
ഗുരുവായൂർ ദേവസ്വത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 17/2020) എഴുത്ത് പരീക്ഷ ജനുവരി 17ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ തൃശ്ശൂർ ചെമ്പുക്കാവ് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് ഇന്ന് (ജനുവരി 2) മുതൽ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്ക് ഹാജരാവുന്ന ഉദ്യോഗാർഥികൾ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുകയും ഗ്ലൗസ്, ഫേസ് മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം.
ജനറല്‍ ആശുപത്രിയിൽ ഡോക്ടര്‍മാരെ നിയമിക്കുന്നു
എറണാകുളം ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് എം.ബി.ബി.എസ് യോഗ്യതയും റ്റി.സി.എം.സി രജിസ്ട്രേഷനുമുളള ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. യോഗ്യതയുളളവര്‍ ജനുവരി നാലിന് രാവിലെ 11-ന് ജനറല്‍ ആശുപത്രിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ അപേക്ഷയോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
കോ-ഓർഡിനേറ്റർ ഒഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്നോളജിയിൽ കരാറടിസ്ഥാനത്തിൽ കോ-ഓർഡിനേറ്ററെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. മാസം 30000 രൂപ ലഭിക്കും. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ജനുവരി നാലിന് വൈകീട്ട് അഞ്ചിനകം ഡെപ്യൂട്ടി രജിസ്ട്രാർ 2 (ഭരണം), മഹാത്മാഗാന്ധി സർവകലാശാല, പി.ഡി.ഹിൽസ് പി.ഒ., കോട്ടയം – 686560 എന്ന വിലാസത്തിൽ നൽകണം. അപേക്ഷയിൽ മൊബൈൽ ഫോൺ നമ്പരും, ഇമെയിൽ വിലാസവും ഉൾപ്പെടുത്തണം.
Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക