തമിഴ്‌നാട് ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ 2340 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എജ്യുക്കേഷന്‍ കോളേജുകളിലെ ഒഴിവകളിലേക്കാണ് നിയമനം. നേരിട്ടുള്ള നിയമനമായിരിക്കും. 57,700 രൂപ മുതല്‍ 1,82,400 രൂപ വരെയാണ് ശമ്പളം (ലെവല്‍ 10)

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് യുജിസി മാനദണ്ഡ പ്രകാരമുള്ള യോഗ്യതകള്‍ വേണം. തമിഴ് സംസാരിക്കാനും എഴുതാനും തമിഴ് മീഡിയത്തില്‍ പഠിപ്പിക്കാനും അറിയുന്നവരാകണം. പത്താംക്ലാസ്/ പ്ലസ് ടു വരെ തമിഴ് പഠിക്കാത്തവര്‍ തമിഴ്‌നാട് പിഎസ്‌സി നടത്തുന്ന ഭാഷാ ടെസ്റ്റില്‍ ജയിക്കണം.

സെപ്റ്റംബര്‍ നാല് മുതല്‍ 24 വരെ അപേക്ഷകൾ സമർപ്പിക്കാം. www.trb.tn.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. 600 രൂപയാണ് ജനറൽ കാറ്റഗറിയിലുള്ളവർക്ക് അപേക്ഷാ ഫീസ്. എസ്‌സി‌, എസ്‌ടി, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 300 രൂപയാണ് ഫീസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook