Job Vacancy: കാലടി : കാലടി ശ്രീ ശങ്കരാചാര്യ സംസ്‍കൃത സര്‍വകലാശാലയില്‍ ബി.എ സംസ്‍കൃതം ഐ.ടി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം (ഒരു ഒഴിവ്). ആഗസ്ത് 14ന് രാവിലെ 11 മണിക്ക് സര്‍വകലാശാല ആസ്ഥാനത്തു വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. എം.ടെക് / എം.സി.എ ബിരുദവും നെറ്റ് യോഗ്യതയുമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല.

വേതനം: യു.ജി.സി നിബന്ധനകള്‍ക്കനുസൃതം.
പ്രായം: നിലവിലുളള സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ്‍ (www.ssus.ac.in) സന്ദര്‍ശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook