കായിക പരിശീലനത്തിന് അപേക്ഷിക്കാം

2020-21 അധ്യയന വർഷം തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ സെന്റർ ഓഫ് എക്‌സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിംഗ് പദ്ധതി നടപ്പാക്കുന്നതിനായി കായിക പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ജൂഡോ, ബോക്‌സിങ് എന്നീ ഇനങ്ങളിൽ സീനിയർ പരിശീലകന്റെ ഒഴിവാണുള്ളത്.

എൻ.ഐ.എസ് ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷത്തെ പരിശീലന പരിചയവും വേണം. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ഹോക്കി, ജൂഡോ, തായ്‌ക്വോണ്ടോ, ബോക്‌സിങ്, റെസ്ലിങ്, ക്രിക്കറ്റ്, വെയ്റ്റ് ലിഫ്റ്റിങ്, ഫിസിക്കൽ ഫിറ്റ്‌നസ് ട്രെയിനർ എന്നീ വിഭാഗങ്ങളിൽ ജൂനിയർ പരിശീലകന്റെയും ഒഴിവുണ്ട്.

എൻ.ഐ.എസ് ഡിപ്ലോമയും സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കോച്ചിങ് യോഗ്യതയും ഉണ്ടായിരിക്കണം. അപേക്ഷാഫോറം www.gvrsportsschool.org യിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ gvrsportsschool@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 30ന് വൈകിട്ട് അഞ്ചിനു മുൻപായി ലഭിക്കണം.

പാലക്കാട് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പാൾ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് കുഴൽമന്ദത്ത് പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 20,000 രൂപ ഓണറേറിയം. ഒരു വർഷത്തെക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി ഹയർ എഡ്യൂക്കേഷൻ വകുപ്പിൽ നിന്നും പ്രൻസിപ്പാൾ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 30ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികസ്ഭവൻ.പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737246.

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 വരെ കാലാവധിയുള്ള റിസർച്ച് മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ യൂണിറ്റ് എന്ന പദ്ധതിയിലെ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ: www.kfri.res.in.

ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ: മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ്-1 തസ്തികയിലെ 2020 ജനുവരി ഒന്ന്‌വരെയുള്ള നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in യിൽ പ്രസിദ്ധീകരിച്ചു.

Read more: കൂടുതൽ തൊഴിലവസരങ്ങൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook