മാലിയിലെ പ്രമുഖ മൾട്ടി സ്‌പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്‌നീഷ്യൻ എന്നീ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന അപേക്ഷകൾ ക്ഷണിച്ചു. ഇതാദ്യമായിട്ടാണ് നോർക്ക റൂട്ട്‌സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്‌സ് കരാറിൽ ഒപ്പ് വച്ചു.

ബിരുദം/ ഡിപ്‌ളോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്‌സുമാരേയും മെഡിക്കൽ ടെക്‌നീഷ്യൻമാരെയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും മധ്യ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.

Read Also: വെള്ളം മാത്രം കുടിച്ച് ഞാനും അമ്മയും ഒന്‍പത് ദിവസം വീട്ടിലിരുന്നു; കുട്ടിക്കാലത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് നേഹ സക്‌സേന

മിഡ് വൈഫ് തസ്‌തികയ്‌ക്ക് രണ്ട് വർഷത്തെ ലേബർ റൂം പ്രവർത്തി പരിചയമുള്ള വനിത നഴ്‌സുമാർക്കാണ് അവസരമുള്ളത്. നഴ്‌സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യുഎസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്‌നീഷ്യൻമാർക്ക് 1000 യുഎസ് ഡോളർ മുതൽ 1200 യു എസ് ഡോളർ വരെയും (ഏകദേശം 70,000 രൂപ മുതൽ 85,000 രൂപ വരെ) ലഭിക്കും. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാൻസ്‌‌പോർട്ടേഷൻ, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടൊ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പ്പോർട്ടിന്റെയും, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം norka.maldives@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണമെന്ന് നോർക്കാ റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ് സൈറ്റിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്‌ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 നവംബർ 23.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook