കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപകരുടെ 55 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ തസ്തികയിലേക്ക് ആറ് ഒഴിവുകള്‍ ഉണ്ട്. അസോസിയേറ്റ് പ്രൊഫസര്‍-7, അസിസ്റ്റന്റ് പ്രൊഫസര്‍-42 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഇതില്‍ 12 ഒഴിവുകള്‍ എന്‍സിഎ വിജ്ഞാപന പ്രകാരമുള്ളതാണ്.
മലയാളം, ഇംഗ്ലീഷ്, ചരിത്രം, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, സംസ്‌കൃത വ്യാകരണം, സംസ്‌കൃതം ജനറല്‍, മ്യൂസിക്, ഉര്‍ദു, സൈക്കോളജി, ഹിന്ദി, സോഷ്യോളജി, ഭരതനാട്യം, ശില്പകല, ഫിലോസഫി, വാസ്തുവിദ്യ എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ഫിലോസഫിയില്‍ ലീവ് വേക്കന്‍സിയാണ്.
പ്രൊഫസര്‍ തസ്തികയില്‍ ശമ്പളം 37,400 രൂപ മുതല്‍ 67,000 രൂപ വരെയാണ്. ഗ്രേഡ് പേ 10,000 രൂപയാണ്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ 37,400 രൂപ മുതല്‍ 67,000 രൂപ വരെയാണ് ശമ്പളം. ഗ്രേഡ് പേ 9,000 രൂപ. അസി.പ്രൊഫസര്‍ 15,600-39,100 രൂപയാണ് ശമ്പളം. ഗ്രേഡ് പേ 6,000 രൂപയാണ്.
Read Also: തൊഴിലില്ലായ്മയ്ക്ക് കാരണം സാങ്കേതികവിദ്യയുടെ വളര്‍ച്ച; ന്യായീകരണവുമായി വീണ്ടുമൊരു കേന്ദ്രമന്ത്രി
യുജിസി നിബന്ധനകള്‍ക്കനുസൃതമായ യോഗ്യത ഉണ്ടായിരിക്കണം. 2019 ജനുവരി ഒന്നിന് പ്രൊഫസര്‍ക്ക് 50 വയസും അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 40 വയസും കവിയാന്‍ പാടില്ല. അസോസിയേറ്റ് പ്രൊഫസര്‍ക്ക് പ്രായ പരിധിയില്ല. എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
പ്രൊഫസര്‍ ജനറല്‍ വിഭാഗത്തിന് 4000 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗത്തിന് 1000 രൂപയാണ് ഫീസ്. അസോസിയേറ്റ് പ്രൊഫസര്‍ ജനറല്‍ വിഭാഗത്തിന് 3000 രൂപയും എസ് സി, എസ് ടി വിഭാഗത്തിന് 750 രൂപയുമാണ് ഫീസ്. അസിസ്റ്റന്റ് പ്രൊഫസര്‍ ജനറല്‍ വിഭാഗത്തിന് 2000 രൂപയും എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപയാണ് ഫീസ്. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് വഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്. http://www.ssus.ac.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.