വിവിധ വിമാനത്താവളങ്ങളില്‍ മള്‍ട്ടി ടാസ്‌കര്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി അഭിമുഖം നടത്തുന്നു. തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, അഹമ്മദാബാദ്, ഗോവ, ജയ്പൂര്‍, ലഖ്‌നൗ, വാരാണാസി, ശ്രീനഗര്‍, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് അവസരം.

എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറി സ്ഥാപനമായ എ.എ.ഐ കാര്‍ഗോ ലോജിസ്റ്റിക്‌സ് ആന്‍ഡ് ആന്‍ഡ് അലൈഡ് സര്‍വീസസാണ് അഭിമുഖം നടത്തുന്നത്. കരാര്‍ നിയമനമാണ്. പത്താം ക്ലാസ് യോഗ്യതയുള്ള ഇംഗ്ലീഷും ഹിന്ദിയും പ്രാദേശിക ഭാഷയും അറിയാവുന്നവര്‍ക്ക് പങ്കെടുക്കാം. വിമാനത്താവളങ്ങളില്‍ ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയവും വേണം. ശമ്പളം 15,000 രൂപ മുതല്‍ 20,000 വരെ. അലവന്‍സുകളും ലഭിക്കും. 45 വയസ് കവിയരുത്.

അപേക്ഷാഫീസ്: വനിതകളും എസ് സി എസ് ടി വിഭാഗക്കാരും വിമുക്ത ഭടമാരും ഒഴികെയുള്ളവര്‍ക്ക് 500 രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റായി അടയ്ക്കണം. രാവിലെ പത്തിനാണ് അഭിമുഖം.

കോഴിക്കോട് സെപ്റ്റംബര്‍ ഏഴിനാണ് അഭിമുഖം. Nalanda (Training Hall) Administrative Office, Airports Authority Of India, Calicut Airport, Kozikkode

തിരുവനന്തപുരം: സെപ്റ്റംബര്‍ എട്ടിനാണ് അഭിമുഖം. Airports Authority Of India (AAI) Activity Hall, Near AAI Administrative Building, Domestic Terminal, Trivandrum Airport, Vallakkadavu PO Thiruvanathapuram

വിശദവിവരങ്ങള്‍ക്ക് www.aaiclas-ecom.org

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook