റെയിൽവേ മെഗ റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള ആദ്യ വിഞ്ജാപനമിറങ്ങി. 13 തസ്തികകളിലേയ്ക്കാണ് ഇപ്പോൾ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 35277 ഒഴിവുകളാണ് ഉള്ളത്. ഇതിൽ തിരുവനന്തപുരം ആർആർബിയ്ക്ക് കീഴിലായി കേരളത്തിൽ ഏഴ് തസ്തികകളിൽ 897 ഒഴിവുകളാണുള്ളത്.

സ്റ്റേഷൻ മാസ്റ്റർ-340, ഗുഡ്സ്ഗാർഡ്-85, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്-26, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്-220, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്-173, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്-39, ട്രെയിൻസ് ക്ലർക്ക്-14 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ തസ്തികകളും അതിലേയ്ക്കുള്ള ഒഴിവുകളും.

രണ്ട് ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ എല്ലാ തസ്തികകൾക്കുമുണ്ടാകും. ടൈപ്പിങ് യോഗ്യത വേണ്ട തസ്തികകൾക്ക് മൂന്നാം ഘട്ടത്തിൽ ടൈപ്പിങ് ടെസ്റ്റുമുണ്ടാകും. ട്രാഫിക് അസിസ്റ്റന്റ്, സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേയ്ക്ക് മൂന്നാം ഘട്ടമായി കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ ഉണ്ടാകും.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. മാർച്ച് 31 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.rrbthiruvananthapuram.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook