scorecardresearch
Latest News

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 724 ഒഴിവുകള്‍; 671 എണ്ണം കൊച്ചിയില്‍

ഇതില്‍ 671 ഒഴിവുകള്‍ കൊച്ചിയിലെ വര്‍ക്ക്‌മെന്‍ (കരാര്‍ നിയമനം) വിഭാഗത്തിലാണ്

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 724 ഒഴിവുകള്‍; 671 എണ്ണം കൊച്ചിയില്‍

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ വിവിധ വിഭാഗങ്ങളിലായി 724 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 671 ഒഴിവുകള്‍ കൊച്ചിയിലെ വര്‍ക്ക്‌മെന്‍ (കരാര്‍ നിയമനം) വിഭാഗത്തിലാണ്. ശേഷിക്കുന്ന ഒഴിവുകള്‍ മുംബൈയിലെ ഷിപ്പ് റിപ്പയര്‍ യൂണിറ്റിലെ വര്‍ക്ക് മെന്‍, സൂപ്പര്‍വൈസറി തസ്തികകളിലാണ്. വര്‍ക്ക് മെന്‍ തസ്തികകളില്‍ 45, സൂപ്പര്‍വൈസറി കേഡറില്‍ എട്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍.

വര്‍ക്ക്‌മെന്‍ (കൊച്ചി) ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ 17, വെല്‍ഡര്‍ 30 എന്നിങ്ങനെയാണ് ഒഴിവ്. ജൂനിയര്‍ കൊമേഴ്‌സ്യല്‍ അസിസ്റ്റന്റ് ഏഴ് ഒഴിവ്, സ്‌റ്റോര്‍ കീപ്പര്‍ ഒരു ഒഴിവ്. വെല്‍ഡര്‍ കം ഫിറ്റര്‍ (മെക്കാനിക്ക് ഡീസല്‍) അഞ്ച് ഒഴിവ്. ഷിപ്പ്‌റൈറ്റ് വുഡ് മൂന്ന് ഒഴിവ്, സെമി സ്‌കില്‍ഡ് റിഗ്ഗര്‍ രണ്ട് ഒഴിവ്, ഫയര്‍മാന്‍ രണ്ട് ഒഴിവ്, ജൂനിയര്‍ സേഫ്റ്റി അസിസ്റ്റന്റ് രണ്ട് ഒഴിവ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ മൂന്ന് ഒഴിവ്, അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ ഒരു ഒഴിവ്, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രണ്ട് ഒഴിവ്, അക്കൗണ്ടന്റ് രണ്ട് ഒഴിവ്.

200 രൂപയാണ് ഫീസ്. എല്ലാ തസ്തികകളിലും 45 വയസാണ് ഉയര്‍ന്ന പ്രായം. http://www.cochinshipyard.com വെബ്സൈറ്റിൽ വിശദ വിവരങ്ങൾ നൽകിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Job vacancies in kochi shipyard kochi