കൊച്ചി: ബിരുദധാരിയും, റവന്യൂ വകുപ്പില്‍ 20 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും, തഹസില്‍ദാര്‍ മുതല്‍ മുകളിലേക്കുളള തസ്‌കികയില്‍ നിന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും ഗോശ്രീ ദ്വീപ് വികസന അതോറ്റിയില്‍ മൂന്ന് മാസം പ്രൊബേഷന്‍ കാലാവധിയിലേക്ക് ഫീല്‍ഡ് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറായി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യമുള്ളവർ സെക്രട്ടറി, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി, ജിഡ റോഡ്, പച്ചാളം.പി.ഒ, കൊച്ചി 682012 വിലാസത്തിലേക്ക് ജൂലൈ 31 നകത്ത് അപേക്ഷകൾ അയക്കുക.

പ്രോഗ്രാം മാനേജര്‍ നിയമനം

തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റില്‍ (കീഡ്) പ്രോഗ്രാം മാനേജര്‍, സീനിയര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്കുള്ള അപേക്ഷാ തീയ്യതി നീട്ടി. ആഗസ്ത് ഏഴുവരെ അപേക്ഷ നല്‍കാം. നേരത്തെ ജൂലൈ 31 വരെയായിരുന്നു സമയം. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനും വിശദവിവരങ്ങള്‍ക്കും www.cmdkerala.net സന്ദര്‍ശിക്കുക.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: വനിതാശിശുവികസന വകുപ്പിന്റെ കീഴില്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2020 ആഗസ്റ്റ് മുതല്‍ 2021 മാര്‍ച്ച് മാസം വരെയുളള കാലയളവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി നിശ്ചിത മാതൃകയിലുളള മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 10-ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9188969207, 9995920572.

ബി.എസ്.സി ഫുഡ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ് ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.

ഖാദിക്ക് റിബേറ്റ്

ബക്രീദ്-ഓണം പ്രമാണിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ,് ജൂലൈ 28 മുതൽ ആഗസ്റ്റ് 30 വരെ ഖാദി തുണിത്തരങ്ങൾക്ക് നിലവിലുള്ള 20 ശതമാനത്തിനു പുറമേ 10 ശതമാനം അധിക റിബേറ്റ് അനുവദിച്ചു. ഈ കാലയളവിൽ കേരളത്തിലുല്പാദിപ്പിച്ച എല്ലാ ഖാദി തുണിത്തരങ്ങൾക്കും മൊത്തം 30 ശതമാനം റിബേറ്റ് ലഭിക്കും. സർക്കാർ-അർദ്ധ സർക്കാർ- ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാനത്തെ ഖാദിഗ്രാമസൗഭാഗ്യകൾ സന്ദർശിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook