scorecardresearch

കുസാറ്റില്‍ 104 അധ്യാപക ഒഴിവുകള്‍

ഓൺലെെനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്

ഓൺലെെനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്

author-image
WebDesk
New Update
cusat, കുസാറ്റ്, Cochin University of Science and Technology, കൊച്ചി സർവകലാശാല, ie malayalam, ഐഇ മലയാളം

കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിരവധി തൊഴില്‍ അവസരം. അധ്യാപക വിഭാഗത്തില്‍ 104 ഒഴിവുകളാണുള്ളത്. പ്രൊഫസര്‍ (15), അസോസിയേറ്റ് പ്രൊഫസര്‍ (37), അസിസ്റ്റന്റ് പ്രൊഫസര്‍ (52) എന്നിങ്ങനെയാണ് ഒഴിവുകള്‍.

Advertisment

പ്രൊഫസര്‍ തസ്തികയില്‍ ജനറല്‍ കാറ്റഗറിക്ക് 4,000 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ക്ക് 1,000 രൂപയാണ് ഫീസ്.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ 3,000 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ക്ക് ഇത് 750 രൂപയാണ്.

അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കാന്‍ 2,000 രൂപയാണ് ഫീസ്. എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ക്ക് 500 രൂപയായിരിക്കും ഫീസ്.

Advertisment

ഭിന്നശേഷിക്കാര്‍ക്ക് ഫീസ് ഇല്ല. ഫീസടയ്‌ക്കേണ്ടത് എന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ് എന്നീ വിധത്തിലാണ്.

പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ യുജിസി നിഷ്‌കര്‍ഷിക്കുന്നതാണ്. വിശദമായ വിജ്ഞാപനത്തിനായി www.cusat.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ഓൺലെെനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലെെനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ രണ്ടാണ്. ഓൺലെെൻ അപേക്ഷയുടെ കോപ്പിയും ബന്ധപ്പെട്ട രേഖകളുടെ കോപ്പിയും Register, Cochin University Of Science and Technology, Kochi - 682022 എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷകളുടെ കോപ്പി ഡിസംബർ പത്തിനു മുൻപ് ലഭിക്കണം.

Cusat Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: