എറണാകുളം ജില്ല ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍ (എം.ബി.ബി.എസ്), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേയ്ക്ക് 3 മാസത്തെ താത്കാലിക നിയമനം നടത്തുന്നു. എറണാകുളം ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന.

യോഗ്യതയുള്ളവര്‍ വിശദമായ ബയോഡാറ്റയ്ക്കൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, എന്നിവ സഹിതം careers.nhmekm@gmail.com എന്ന മെയിലിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത മെയിലില്‍ നിന്നും അയക്കുക. അപേക്ഷകര്‍ മെയില്‍ ചെയ്യുമ്പോള്‍ സബ്ജക്ടില്‍ പോസ്റ്റ് ഏത് എന്ന് കൃത്യമായി എഴുതിയിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 22.07.2020 ബുധനാഴ്ച.

യോഗ്യത

  • മെഡിക്കല്‍ ഓഫീസര്‍ (എം.ബി.ബി.എസ്)
  • സ്റ്റാഫ് നഴ്സ് (B.sc നഴ്സിംഗ്/ GNM, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്)
  • ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ്/ തത്തുല്ല്യം)

Read more: അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സര്‍വീസ് ടെക്‌നീഷ്യന്‍ ഒഴിവ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook