എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എനജീനിയറിങ് സർവീസസ് ലിമിറ്റഡിൽ ഒഴിവുകൾ. സൂപ്പർവൈസർ തസ്തികയിലെ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. വിവിധ റീജിയനുകളിലായി 170 ഒഴിവുകളാണുള്ളത്. എയർ ഇന്ത്യ ലിമിറ്റഡിൽ ട്രെയിനി കൺട്രോളർ ഒഴിവുകളിലേക്കും നിയമനം നടത്തുന്നുണ്ട്. 60 ട്രെയിനി കൺട്രോളർ ഒഴിവുകളാണ് ഉള്ളത്. എയർ ഇന്ത്യ ലിമിറ്റഡിന്റെ സതേൺ റീജിയണിൽ അഞ്ച് മെഡിക്കൽ ഓഫീസർ/ പാരാമെഡിക് തസ്തികകളിലേക്കും നിയമനം നടത്തുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് http://www.airindia.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
സംസ്‌കൃത സര്‍വകലാശാലയില്‍ 55 അധ്യാപക ഒഴിവുകള്‍; മികച്ച ശമ്പളം
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപകരുടെ 55 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ തസ്തികയിലേക്ക് ആറ് ഒഴിവുകള്‍ ഉണ്ട്. അസോസിയേറ്റ് പ്രൊഫസര്‍-7, അസിസ്റ്റന്റ് പ്രൊഫസര്‍-42 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഇതില്‍ 12 ഒഴിവുകള്‍ എന്‍സിഎ വിജ്ഞാപന പ്രകാരമുള്ളതാണ്. മലയാളം, ഇംഗ്ലീഷ്, ചരിത്രം, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, സംസ്‌കൃത വ്യാകരണം, സംസ്‌കൃതം ജനറല്‍, മ്യൂസിക്, ഉര്‍ദു, സൈക്കോളജി, ഹിന്ദി, സോഷ്യോളജി, ഭരതനാട്യം, ശില്പകല, ഫിലോസഫി, വാസ്തുവിദ്യ എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ഫിലോസഫിയില്‍ ലീവ് വേക്കന്‍സിയാണ്.
പ്രൊഫസര്‍ തസ്തികയില്‍ ശമ്പളം 37,400 രൂപ മുതല്‍ 67,000 രൂപ വരെയാണ്. ഗ്രേഡ് പേ 10,000 രൂപയാണ്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ 37,400 രൂപ മുതല്‍ 67,000 രൂപ വരെയാണ് ശമ്പളം. ഗ്രേഡ് പേ 9,000 രൂപ. അസി.പ്രൊഫസര്‍ 15,600-39,100 രൂപയാണ് ശമ്പളം. ഗ്രേഡ് പേ 6,000 രൂപയാണ്.
NABARD recruitment 2019: നബാർഡിൽ 91 ഒഴിവുകൾ, ഇന്നു മുതൽ അപേക്ഷിക്കാം
നബാർഡിന്റെ (National Bank for Agriculture and Rural Development- NABARD) ഡെവലപ്‌മെന്റ് അസിസ്റ്റന്റ് / ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) ഗ്രൂപ്പ് ബി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 91 ഒഴിവുകളാണ് നിലവിൽ ഉള്ളത്. യോഗ്യതയും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്നു ( 2019 സെപ്റ്റംബർ 14) മുതൽ ഓൺലൈൻ ആയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. nabard.org നബാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2019 ഒക്ടോബർ 2 ആണ്.