Job Vacancy: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്കോ, സ്ഥിരനിയമനം നടത്തുന്നത് വരേയോ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി ചട്ട പ്രകാരം പ്രൊഫസര്‍ തസ്തികക്ക് വേണ്ട യോഗ്യതയുള്ള സര്‍വകലാശാല/ഗവണ്‍മെന്റ്/എയ്ഡഡ് കോളേജ് അധ്യാപകര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ, എന്‍.ഒ.സി സഹിതം സെപ്തംബര്‍ 18-നകം രജിസ്ട്രാര്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം.
പ്രോഗ്രാമര്‍, സീനിയര്‍ പ്രോഗ്രാമര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ പ്രോഗാമര്‍മാരെയും സീനിയര്‍ പ്രോഗാമറെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2020 സെപ്റ്റംബര്‍ 11 ന് സര്‍വകലാശാല ആസ്ഥാനത്ത് വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷിക്കുക.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് ലോ ഓഫീസർ
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ ഗ്രേഡ് -2 എഴുത്തുപരീക്ഷയുടെ ചുരുക്കപ്പട്ടികയിലുളള ഉദ്യോഗാർത്ഥികൾക്കുളള അഭിമുഖം സെപ്റ്റംബർ എട്ടിനും ഒൻപതിനും തിരുവനന്തപുരം നന്തൻകോടുളള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന ഓഫീസിൽ നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, സംവരണത്തിനുളള അർഹത എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെമ്മോയിൽ പറയുന്ന സമയത്ത് ഇന്റർവ്യൂവിന് ഹാജരാകണം.
Read more: Job Vacancy: അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം