ചീഫ് ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ആർ.ഐ.എൽ.റ്റി, രാമവർമ്മപുരം ഹിന്ദി ടി.ടി.ഐ എന്നിവയിൽ നിലവിൽ ഒഴിവുളള ചീഫ് ഇൻസ്ട്രക്ടർ തസ്തികയിൽ സർക്കാർ ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മേൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ സർക്കാർ ഹൈസ്‌കൂൾ അദ്ധ്യാപകർ / ഹിന്ദി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഇൻസ്ട്രക്ടർ തുടങ്ങി സമാന തസ്തികയിൽ ജോലി ചെയ്യുന്ന, കുറഞ്ഞത് 12 കൊല്ലത്തെ ഗ്രാജുവേറ്റ് സർവീസിലുളളവർക്കും നിശ്ചിത ഫോറത്തിൽ അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബർ 15ന് മുൻപ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. വിശദവിവരം, അപേക്ഷാഫോറം എന്നിവ www.education.kerala.gov.in ൽ ലഭിക്കും.

ഇ.സി.ജി ടെക്‌നീഷ്യൻ താത്കാലിക നിയമനം

തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിൽ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. താത്പര്യമുളളവർ 24ന് വൈകിട്ട് മൂന്നിനു മുൻപ് അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ആശുപത്രിയിൽ എത്തിക്കണം. 25ന് രാവിലെ 10.30 മുതൽ കൂടിക്കാഴ്ച്ച നടക്കും. കൂടിക്കാഴ്ച സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകരിച്ച ഇ.സി.ജി ടെക്‌നീഷ്യൻ കോഴ്‌സ് പാസ്സായിരിക്കണം.

ആയുർവേദ അധ്യാപക തസ്തികയിൽ കരാർ നിയമനം

തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ കായചികിത്സ, പ്രസൂതി തന്ത്ര വകുപ്പുകളിൽ ഒരു അധ്യാപക തസ്തിക ഒഴിവുണ്ട്. ഇതിലേക്കുളള താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷം.

ആയുർവേദത്തിലെ കായചികിത്സ, പ്രസൂതിതന്ത്ര ഇവയിൽ ബിരുദാനന്തര ബിരുദവും, എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ എട്ടിന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റയും, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.

അസിസ്റ്റന്റ് എസ്റ്റേറ്റ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് എസ്റ്റേറ്റ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍ക്കാലികാടിസ്ഥാനത്തില്‍ 11 മാസത്തേക്കാണ് നിയമനം. യോഗ്യത: തഹസില്‍ദാര്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നീ തസ്തികകളില്‍ നിന്ന് വിരമിച്ചവര്‍, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട Land Acquisition and Conservancy, Mutation, Revenue Recovery and Boundary Verification എന്നിവയില്‍ പ്രാവീണ്യം. നല്ല സര്‍വീസ് റെക്കോര്‍ഡ്‌സും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 62 വയസ്. വേതനം: 18,000/- രൂപ.  താല്‍പര്യമുളളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.keralauniversity.ac.in))ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷിക്കുക.

ഇന്റർവ്യൂ മാറ്റി

തിരുവനന്തപുരം ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ 25,26 തീയതികളിൽ നടത്താനിരുന്ന സാനിട്ടേഷൻ വർക്കർ തസ്തികയിലെ ഇന്റർവ്യൂ കോവിഡിന്റെ സാഹചര്യത്തിൽ മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.

ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ നിയമനം: അപേക്ഷാ തീയതി നീട്ടി

ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന തിയതി സെപ്റ്റംബർ നാലു വരെ നീട്ടി. അപേക്ഷകൾ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ നൽകുകയോ secy.sjd@kerala.gov.in എന്ന ഇ മെയിലിൽ അയയ്ക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾ www.kerala.gov.in, www.sjd.kerala.gov.in എന്നിവയിൽ ലഭിക്കും. 2014ലെ ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരം ഗ്രൂപ്പ് എ വിഭാഗത്തിൽ സൂചിപ്പിച്ചിട്ടുള്ള ശമ്പള സ്‌കെയിലിൽ സേവനം അനുഷ്ഠിച്ചവരും ഇതിന് മുമ്പ് സമാന തസ്തികയിൽ പ്രവർത്തിച്ചവരും വിജ്ഞാപനത്തിലെ ക്‌ളാസ് വൺ തസ്തികയിൽ ഉൾപ്പെടും.

Read more: Jobs: കായിക പഠന വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻറ് ഡയറക്ടർ ഡെപ്യൂട്ടേഷൻ നിയമനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook