ആർ.സി.സിയിൽ ലാബ് ടെക്‌നീഷ്യൻ കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. 27 ന് വൈകിട്ട് 3.30 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.

നാറ്റ്പാകിൽ കരാർ നിയമനം

നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആന്റ് റിസർച്ച് സെന്ററിൽ(നാറ്റ്പാക്) പ്രോജക്ട് പേഴ്‌സണൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 26. വിശദവിവരങ്ങൾ www. natpac.kerala.gov.in ൽ ലഭിക്കും.

അമൃത് മിഷനിൽ കരാർ നിയമനം

അമൃത് മിഷനിൽ (അടൽ മിഷൻ ഫോർ റെജുവെനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ) സിറ്റി മിഷൻ മാനേജ്മെൻറ് യൂണിറ്റിൽ അർബൻ ഇൻഫ്രാസ്ട്രക്ചർ എക്സ്പർട്ട് ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത.

മുനിസിപ്പൽ അടിസ്ഥാന വികസന പദ്ധതികളുടെ ഡിസൈനിംഗിലും നടത്തിപ്പിലും അംഗീകൃത ഏജൻസിക്ക് കീഴിൽ മൂന്നുമുതൽ അഞ്ചു വർഷം പ്രവൃത്തി പരിചയവും പാരിസ്ഥിതിക നിയമവശങ്ങളെക്കുറിച്ചുള്ള അറിവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായപരിധി 58 വയസ്. ശമ്പളം 55,000/ രൂപ. യോഗ്യതാവിശദാംശങ്ങളും അപേക്ഷാഫോറവും www.amrutkerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷയുടെ കോപ്പിയും വിശദമായ ബയോഡാറ്റയും aoklsmmu@gmail.com എന്ന ഇമെയിൽ ഐഡിയിലും സ്റ്റേറ്റ് മിഷൻ മാനേജ്‌മെന്റെ് യൂണിറ്റ് (അമൃത് ), T.C 25/801(11),  ഫോർത്ത് ഫ്‌ളോർ, മീനാക്ഷി പ്ലാസ, ആർടെക് ബിൽഡിംഗ്, ഗവൺമെന്റെ് ഹോസ്പിറ്റൽ വുമൺ ആന്റ് ചിൽഡ്രൻ തൈക്കാട് (പിഒ) തിരുവനന്തപുരം-695014 അയയ്ക്കണം. അപേക്ഷയുടെ പുറത്ത് ‘Application for the post Urban Infrastructure Expert ‘എന്ന് എഴുതിയിരിക്കണം, അവസാന തിയതി: ആഗസ്റ്റ് 20.

Read more: Job Vacancy: ശ്രീ ശങ്കരാചാര്യ സംസ്‍കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook