നഴ്‌സിംഗ് അസിസ്റ്റന്റ് കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്ത് 10ന് വൈകിട്ട് 3.30ന് അകം നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

പരീക്ഷാഭവനിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

പരീക്ഷാഭവനിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക്(ഐ.റ്റി/സി.എസ്), എം.എസ്.സി(ഐ.റ്റി/സി.എസ്), റഗുലർ/ഫുൾടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്‌വർക്ക്, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയിൽ സാങ്കേതിക പരിജ്ഞാനം വേണം. പി.എച്ച്.പിയും സമാന ഫ്രെയിംവർക്കും ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയർ വികസനത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഫുൾ ബയോഡേറ്റാ സഹിതം 14നകം ജോയിന്റ് കമ്മീഷണർ, പരീക്ഷാ ഭവൻ, പൂജപ്പുര എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: keralapareekshabhavan.in വെബ്സൈറ്റ് സന്ദർശിക്കുക.

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളി ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാനത്ത് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിലേർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള(ഒ.ബി.സി) ധനസഹായത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം. പരമാവധി പ്രായപരിധി 60 വയസ്. അപേക്ഷാഫാറത്തിന്റെ മാതൃകയും വിശദവിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in ൽ ലഭിക്കും. മുൻവർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 10. കൂടുതൽ വിവരങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ലഭിക്കും. എറണാകുളം മേഖലാ ഓഫീസ്-0484-2429130, കോഴിക്കോട് മേഖലാ ഓഫീസ്-0495-2377786.

Read more: Job Vacancies- August 03, 2020: അസിസ്റ്റന്റ് പ്രൊഫസർ; താൽക്കാലിക ഒഴിവ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook