എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ് മുംബൈ എയര്‍പോര്‍ട്ടില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 214 ഒഴിവുകളാണ് ഉള്ളത്. മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനമാണ്.

കസ്റ്റമര്‍ ഏജന്റ് (ഒഴിവ് 100), ജൂനിയര്‍ എക്‌സിക്യൂട്ടീവ്-ഹ്യൂമന്‍ റിസോഴ്‌സ്/ അഡ്മിനിസ്‌ട്രേഷന്‍ (എട്ട് ഒഴിവ്), അസിസ്റ്റന്റ് ഹ്യൂമന്‍ റിസോഴ്‌സസ്/ അഡ്മിനിസ്‌ട്രേഷന്‍ (ആറ് ഒഴിവ്), ഹാന്‍ഡിമാന്‍ (100 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവ്.

കസ്റ്റമര്‍ ഏജന്റാകാൻ ബിരുദമാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. IATA യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. എയര്‍ലൈന്‍ പ്രവൃത്തി പരിചയം അഭികാമ്യമാണ്. ഉയര്‍ന്ന പ്രായം – 28, ശമ്പളം 20,190 രൂപ.

Read Also: വിമുക്തഭടന്മാർക്ക് ദക്ഷിണ റെയിൽവേയിൽ അവസരം; 2393 ഒഴിവ്

പത്താം ക്ലാസ് വിജയവും മുംബൈ എയര്‍പോര്‍ട്ടില്‍ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് ഹാന്‍ഡിമാന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായം-28, ശമ്പളം-16590 രൂപ.

അപേക്ഷാ ഫീസ് 500 രൂപ. Air India Air Transport Services Limited എന്ന പേരിലെടുത്ത മുംബൈയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കാം. ഡിമാന്‍ഡ് ഡ്രാഫ്റ്റിന്റെ പിന്നില്‍ ഉദ്യോഗാര്‍ഥിയുടെ മുഴുവന്‍ പേരും മൊബൈല്‍ നമ്പറും എഴുതണം. വിമുക്ത ഭടന്‍, പട്ടിക വിഭാഗം എന്നിവര്‍ക്ക് ഫീസില്ല. സെപ്റ്റംബര്‍ 9,13,14 തീയതികളില്‍ മുംബൈയില്‍ അഭിമുഖം നടത്തും. വിശദവിവരങ്ങള്‍ക്ക് www.airindia.in

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook