കേന്ദ്ര സായുധ സേനകളിൽ അസിസ്റ്റൻഡ് കമൻഡാന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് നിയമനം നടത്തുന്നത്. അഞ്ച് സേനകളിലേക്കായി ആകെ 323 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് പരീക്ഷ മുഖേനയായിരിക്കും തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 18നായിരിക്കും ഈ വർഷത്തെ പരീക്ഷ നടക്കുക.

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) സശാസ്ത്ര സീമബെൽ (എസ്എസ്ബി) എന്നീ സേന വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 20 ആണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും അവസരമുണ്ട്.

2019 ഓഗസ്റ്റ് ഒന്നിന് 20 – 25 തികഞ്ഞവർക്ക് അപേക്ഷിക്കാം. എസ്.സി എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് ലഭിക്കും. ബിഎസ്എഫിൽ 100 ഒഴിവും, സിആർപിഎഫിൽ 108 ഒഴിവുമാണ് ഉള്ളത്. സിഐഎസ്എഫിൽ 28ഉം, ഐടിബിപിയിൽ 21ഉം എസ്എസ്ബിയിൽ 66 ഒഴിവുമുണ്ട്.

അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook