കൽപ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്രർ ഫോർ അറ്റോമിക് റിസേർച്ചിൽ വിവിധ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 130 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 16 തസ്തികകളിലായാണ് 130 ഒഴിവുകൾ. ഏപ്രിൽ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 24 ആണ്.

ഫിറ്റർ – 30, ടർണർ – 5, മെക്കാനിസ്റ്റ് – 5, ഇലക്ട്രീഷ്യൻ – 25, വെൾഡർ – 7, ഇലക്ട്രോണിക് മെക്കാനിക് – 10, ഇൻസ്ട്രമെന്റ് മെക്കാനിക് – 12, ഡ്രോട്സ്മാൻ (മെക്കാനിക്കൽ) – 8, ഡ്രോട്സ്മാൻ (സിവിൽ)-2, മെക്കാനിക് റെഫ്രിജറേഷൻ – 8, കാർപെന്റർ – 4, മെക്കാനിക്കൽ മെഷ്യൻ ടൂൾ മെയിന്റനെൻസ് – 2, പ്ലംമ്പർ – 2, മെസൺ – 2, ബുക്ക് ബൈൻഡർ – 1, പിഎഎസ്എഎ – 7 എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രായപരിധി 16 മുതൽ 22 വരെയാണ്. എസ് സി എസ് ടി ക്കാർക്ക് അഞ്ച് വർഷവും ഒബിസിക്കാർക്ക് മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.igcar.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook