കൊച്ചി: എറണാകുളം ഗവർമെന്റ് നഴ്സിങ് കോളേജില്‍ ബി.എസ്.സി നഴ്സിങ്, പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് സൈക്കോളജി വിഷയത്തില്‍ ക്ലാസെടുക്കാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. തസ്തികയിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

സൈക്കോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ പ്രിന്‍സിപ്പാള്‍, ഗവർമെന്റ് നഴ്‌സിംഗ് കോളേജ്, എച്ച്.എം.റ്റി കോളനി.പി.ഒ, എറണാകുളം, വിലാസത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് അഞ്ചിന് രാവിലെ 11-ന് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754485
ഇമെയില്‍: cnckochi@gmail.com.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook