കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാഡിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ജനറൽ മാനേജർ (മറൈൻ), മാനേജർ (മറൈൻ) എന്നീ തസ്തികകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 10ന് മുമ്പായി ഓൺലൈനിലൂടെ വേണം അപേക്ഷ സമർപ്പിക്കുവാൻ.

Also Read: മിലിട്ടറി പൊലീസിൽ സ്ത്രീകൾക്ക് അവസരം, നൂറ് ഒഴിവുകൾ

മറൈൻ അസിസ്റ്റന്റ് ജനറൽ മാനേജർ തസ്തികയിലേക്ക് ഒബിസി വിഭാഗത്തിൽ നിന്നായിരിക്കും നിയമനം. മറൈൻ എൻജിനിയറിങ് ബിരുദം 60 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. ഇതിന് പുറമെ ഇന്ത്യ സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് നടത്തുന്ന ഒരു വർഷത്തെ മറൈൻ എൻജിനിയറിങ് കോഴ്സിൽ വിജയവും അനിവാര്യമാണ്. 15 വർഷത്തെ പ്രവൃത്തി പരിചയവും 53 വയസിൽ താഴെ പ്രായമുള്ളവർക്കും അപേക്ഷിക്കാം.

Also Read: ഇന്ത്യൻ നേവിയിൽ ചാർജ്മാനാകാം; 172 ഒഴിവുകൾ

മാനേജർ തസ്തികയിലേക്ക് മറൈൻ വിഭാഗത്തിൽ നടത്തുന്ന നിയമനവും ഒബിസിയിൽ നിന്നായിരിക്കും. മറൈൻ എൻജിനിയറിങ് ബിരുദം 60 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. അല്ലാത്തപക്ഷം മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ പാസായവർക്കും അപേക്ഷിക്കാവുന്നതാണ്. ഇതിന് പുറമെ ഇന്ത്യ സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് നടത്തുന്ന ഒരു വർഷത്തെ മറൈൻ എൻജിനിയറിങ് കോഴ്സിൽ വിജയവും അനിവാര്യമാണ്. സെക്കൻഡ് ക്ലാസ് കോമ്പിറ്റൻസി സർട്ടിഫിക്കറ്റും 9 വർഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.

Also Read: കേന്ദ്ര സായുധ സേനകളിൽ അസിസ്റ്റൻഡ് കമഡാന്റ് ആകാൻ അവസരം

അപേക്ഷ ഫീസായ 1000 രൂപയോട് കൂടിവേണം അപേക്ഷ സമർപ്പിക്കുവാൻ. എന്നാൽ അംഗപരിമിതർക്ക് ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷഫീസും ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യമുണ്ട്. www.cochinshipyard.com എന്ന വെബ്സൈറ്റിലൂടെ വേണം അപേക്ഷിക്കുവാൻ. അപേക്ഷയോടൊപ്പം ഫോട്ടൊ, ഒപ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

For regular updates on job and vacancy notifications, please visit our Jobs Section Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook