സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രിയിലേക്ക് ഡോക്ടടർമാരെ നിയമിക്കുന്നു. ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐസിയു, ഇന്റേണൽ മെഡിസിൻ, ഒബിസ്റ്റിക്സ്, ഗൈനക്കോളജി എന്നീ സ്പെഷ്യലൈസേഷനുള്ള ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

രണ്ട് വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഡിസംബർ 10, 11, 12 തീയതികളിൽ കൊച്ചിയിലും 14, 15 തീയതികളിൽ കൊൽക്കത്തയിലും 17, 18, 19 തീയതികളിൽ ഡൽഹിയിലും അഭിമുഖം നടത്തും.

കൺസൽട്ടന്റ് വിഭാഗത്തിന് 12,145 മുതൽ 22,120 സൗദി റിയാൽ വരെ ശമ്പളമുണ്ട്. സ്പെഷ്യലിസ്ററ് വിഭാഗത്തിന് 9,260 മുതൽ 16,835 സൗദി റിയാൽ വരെയാണ് ശമ്പളം. വർഷത്തിൽ ഒരിക്കൽ 30 ദിവസം ശമ്പളത്തോട് കൂടിയ അവധി ലഭിക്കും. വിമാന ടിക്കറ്റ് ചാർജും നൽകും.

താൽപര്യമുള്ള അപേക്ഷകർ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫോട്ടോ, ആധാറിന്റെ പകർപ്പ് എന്നിവ odepeckerala@gmail.comലേക്ക് ഡിസംബർ ​ഏഴിന് മുമ്പ് അയക്കുക.

വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in.എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook