കേരളത്തിലെ പ്രമുഖ സംഗീത കോളേജായ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലേക്ക് വോക്കൽ വിഭാഗത്തിൽ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വോക്കൽ വിഭാഗത്തിൽ ഒഴിവുളള മൂന്ന് തസ്തികകളിലേക്കും സംസ്‌കൃത വിഭാഗത്തിൽ ഒഴിവുളള ഒരു തസ്തികയിലേക്കും ഗസ്റ്റ് ലക്ച്ചറർ ഒഴിവിലേക്കുമാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നത്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ച്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 18ന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം.

Also Read: യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ ജൂൺ 15 ന്

ഡാൻസ് വിഭാഗത്തിൽ ഗസ്റ്റ് ലക്ച്ചറർ, സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം തസ്തികകളിലും താത്ക്കാലിക ജീവനക്കാരെ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ച്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 19ന് രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസ്സലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

Also Read: പിഎസ്‌സി 32 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം 25200 മുതൽ 54000 വരെ ലഭിക്കും. ഇംഗ്ലീഷിൽ ബിരുദവും സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബയോഡേറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട്-1, റൂൾ 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുളള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 (ഫോൺ – 04712553540) എന്ന വിലാസത്തിൽ ജൂൺ 22 നകം ലഭ്യമാക്കണം.

ആയുർവേദ കോളേജിലെ സാനിട്ടേഷൻ വർക്കർ

തിരുവനന്തപുരം സർക്കാർ ആയുർവേദം കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഒഴിവുളള സാനിട്ടേഷൻ വർക്കർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 14ന് രാവിലെ 11ന് ആയുവേദ കോളേജ് പ്രിൻസിപ്പാലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത ഏഴാം ക്ലാസ് വിജയം, പ്രായപരിധി – 50 വയസ്സ്, ആശുപത്രികളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് 10.30ന് ഓഫീസിൽ ഹാജരാകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook