ദക്ഷിണ റെയിൽവേയിൽ വിമുക്തഭടന്മാർക്ക് തൊഴിൽ അവസരം. വിവിധ ലെവൽ 1 തസ്തികകളിലേക്കാണ് നിയമനം. 2393 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപര്യമുള്ളവർ സെപ്റ്റംബർ 12നുള്ളിൽ അപേക്ഷിക്കണം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ.

ട്രാക്ക്മാൻ, ഹെൽപ്പർ(ട്രാക്ക് മെഷീൻ), ഹെൽപ്പർ (ടെലി), ഹെൽപ്പർ (സിഗ്നൽ), പോയിന്റ്സ്മാൻ ബി (എസ്‌സിപി), ഹെൽപ്പർ (സി ആൻഡ് ഡബ്ല്യൂ), ഹെൽപ്പർ ഡീസൽ ഇലക്ട്രീഷ്യൻ, ഹെൽപ്പർ ഡീസൽ മെക്കാനിക്കൽ, ഹെൽപ്പർ/ടി ആർഡി എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

യോഗ്യത: 15 വർഷം സർവീസുള്ള വിമുക്തഭടന്മാർക്കും ആർമി ക്ലാസ് – I സർട്ടിഫിക്കറ്റ് ജയം / തത്തൂല്യ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. പ്രായം 2019 ഓഗസ്റ്റ് 13ന് അമ്പത് കവിയരുത്.

ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.rrcmas.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook