സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷനറി ക്ലാർക്ക്, പ്രൊബേഷനറി ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നു. നോർത്ത് – സൗത്ത് സോണുകളിലായി 545 ഒഴിവുകളാണുള്ളത്. പ്രൊബേഷനറി ക്ലാർക്ക് തസ്തികയിൽ 385 ഒഴിവുകളും പ്രൊബേഷനറി ഓഫീസർ തസ്തികയിൽ 160 ഒഴിവുകളുമാണുള്ളത്. ജൂൺ 30ന് മുമ്പായി ഓൺലൈനിലൂടെ വേണം അപേക്ഷ സമർപ്പിക്കുവാൻ.

പ്രൊബേഷനറി ക്ലാർക്ക്

കേരളം ഉൾപ്പെടുന്ന സൗത്ത് സോണിൽ 310 ഒഴിവുകളും നോർത്ത് സോണിൽ 75 ഒഴിവുകളുമാണ് ഈ തസ്തികയിലുള്ളത്. റെഗുലർ ബിരുദത്തിൽ 60 ശതമാനം മാർക്കും പത്താം ക്ലാസിലും പ്ലസ് ടൂവിലും 60 ശതമാനം മാർക്കും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 2019 ജൂൺ 30ന് 26 വയസ് കവിഞ്ഞവരായിരിക്കരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും.

ഓൺലൈൻ ടെസ്റ്റിലൂടെയും പേഴ്സണൽ ഇന്രർവ്യൂവിലൂടെയുമാണ് തിരഞ്ഞെടുപ്പ്. ജൂലൈ 26നായിരിക്കും പരീക്ഷ നടക്കുക. കേരളത്തിൽ കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം മലപ്പുറം എന്നിവടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. ശമ്പളം 11765 മുതൽ 31540 വരെ ലഭിക്കും.

പ്രൊബേഷനറി ഓഫീസർ

പ്രൊബേഷനറി ഓഫീസർ തസ്തികയിൽ ആകെ ഒഴിവുകളുടെ എണ്ണം 160 ആണ്. റെഗുലർ ബിരുദത്തിൽ 60 ശതമാനം മാർക്കും പത്താം ക്ലാസിലും പ്ലസ് ടൂവിലും 60 ശതമാനം മാർക്കും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 2019 ജൂൺ 30ന് 25 വയസ് കവിഞ്ഞവരായിരിക്കരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും.

ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്രർവ്യൂ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ്. ജൂലൈ 25നായിരിക്കും പരീക്ഷ നടക്കുക. കേരളത്തിൽ കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം മലപ്പുറം എന്നിവടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. ശമ്പളം 23700 മുതൽ 42020 വരെ ലഭിക്കും.

പ്രൊബേഷനറി ക്ലാർക്ക് തസ്തികയിൽ അപേക്ഷ ഫീസ് 600 രൂപയും പ്രൊബേഷനറി ഓഫീസർ തസ്തികയിൽ 800 രൂപയുമാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.southindianbank.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ബിരുദധാരികൾക്ക് അവസരം; കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 417 ഒഴിവുകള്‍

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷയിൽ 417 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലാണ് ഒഴിവുകൾ.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ എട്ടാണ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനായിരിക്കും പരീക്ഷ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കോഴ്സുകളും യോഗ്യതയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook