സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 19 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിൽ വിവിധ തസ്തികകളിലാണ് ഒഴിവ്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 2 ആണ്.

ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ തസ്തികകളിലേക്കും സീനിയർ കൺസൾട്ടന്റ് അനലിസ്റ്റ്, ഡേറ്റാ ട്രാൻസ്‌ലേറ്റർ, ഡേറ്റാ ആർക്കിടെക്ട്, ഡേറ്റാ ട്രെയിനർ തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതാനന്തര പരിചയമുള്ളവർക്കാണ് അവസരം.

അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖ പരീക്ഷ നടത്തിയ ശേഷമാകും നിയമിക്കുക. ഓൺലൈനായി അപേക്ഷിക്കാനും, നിയമനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്കും www.bank.sbi, www.sbi.co.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook