കോഴിക്കോട്: കാലിക്കറ്റ് എൻ.ഐ.ടിയിൽ വിവിധ വകുപ്പുകളിലേക്ക് ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കുന്നു. വാക് ഇൻ ഇന്രർവ്യൂ വഴിയാണ് നിയമനം. 129 ഒഴിവുകളാണ് നിലവിലുള്ളത്. വിവിധ വകുപ്പുകളിലെ ലബോറട്ടറികൾ, കമ്പ്യൂട്ടർ സെന്ററുകൾ, വർക്ഷോപ്പുകൾ എന്നിവിടങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
Also Read: കേരള പൊലീസിൽ ഹവിൽദാറാകാൻ കായിക താരങ്ങൾക്ക് അവസരം
ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും ഐ.ടി.ഐക്കാർക്കും അപേക്ഷിക്കാം. വാക് ഇൻ ഇന്രർവ്യൂ വഴിയാണ് നിയമനം. അനുബന്ധ വിഷയങ്ങളിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവാർക്ക് ഭൂരിഭാഗം ഒഴിവുകളിലും മുൻഗണനയുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി ഭിന്നശേഷി വിഭാഗക്കാർക്ക് നിയമാനുസൃതമായ സംവരണം ലഭിക്കും.
NIT Calicut Recruitment 2019 | 129 Technical Staff Posts | Interview Date : 24th to 27th… //t.co/O9W2NLSwco
— Students Circles (@StudentsCircles) May 19, 2019
ഒഴിവുകൾ
ആർക്കിടെക്ചർ ആൻഡ് എൻജിനീയറിങ് – 5 ഒഴിവ്
സി.ഇ.ഡി – 9 ഒഴിവ്
സി.എച്ച്.ഇ.ഡി – 6 ഒഴിവ്
ഇഇഡി – 17 ഒഴിവ്
ഇസിഇഡി – 14 ഒഴിവ്
എംഇഡി – 29 ഒഴിവ്
ഫിസ്ക്സ് – 8 ഒഴിവ്
കെമിസ്ട്രി – 9 ഒഴിവ്
എസ്.ഒ.ബി.ടി – 2 ഒഴിവ്
എസ്.എം.എസ്.ഇ – 1 ഒഴിവ്
Also Read: ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിളാകാം; 1072 ഒഴിവുകൾ
പ്രായം 2019 ജൂൺ ഒന്നിന് 27 വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം പൂരിപ്പിച്ച് വിദ്യാഭ്യാസ രേഖകളും സഹിതം ഇന്റർവ്യൂവിന് എത്തണം. രജിസ്ട്രേഷൻ ഫോമിനും ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓരോ വകുപ്പുകളിലേക്കും വ്യത്യസ്ത ദിവസങ്ങളിലാണ് ഇന്രർവ്യൂ. അഭിമുഖത്തിനുള്ള തിയതികളും വെബ്സൈറ്റിൽ നിന്ന് അറിയാൻ സാധിക്കും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook