തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തെ ബോട്ടണി വിഭാഗത്തില്‍ സര്‍വകലാശാലയുടെ നിയമപ്രകാരമുളള ദിവസവേതന വ്യവസ്ഥയില്‍ രണ്ടു ഗാര്‍ഡന്‍ മേസ്തിരിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളുടെ പകര്‍പ്പും ജൂലൈ 3 നകം ടി വിഭാഗം ഓഫീസില്‍ എത്തിക്കേണ്ടതാണ്.

യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം, ഉദ്യാന പരിപാലനത്തില്‍ 5 വര്‍ഷമെങ്കിലും മുന്‍പരിചയമുണ്ടാകണം. (ഗാര്‍ഡന്‍ പരിപാലന യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന) പ്രായപരിധി: 40 വയസ്സ് (2020 മേയ് 1 ന് 40 വയസ് കഴിയാന്‍ പാടുളളതല്ല). നിയമാനുസൃത ഇളവുകള്‍ ബാധകമാണ്. മേല്‍പറഞ്ഞ യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745824670 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook