scorecardresearch
Latest News

കേരള സര്‍വകലാശാലയിൽ ലക്ചറര്‍ ഒഴിവ്

ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്

jobs, job news, ie malayalam

ലക്ചറര്‍

കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ സുവോളജി വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലക്ചററെ നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റില്‍.

അദ്ധ്യാപകർ

കേരള സർവകലാശാലക്ക് കീഴിലെ വിദൂര വിദ്യാഭ്യാസ വകുപ്പിലേക്ക് താഴെ പറയുന്ന തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ നിയമനം നടത്തുന്നു.

  • തസ്തികയും വാക് – ഇൻ ഇന്റർവ്യൂ തീയതിയും ചുവടെ ചേർക്കുന്നു.
  • ഇക്കണോമിക്സ് 30.09.2021 09.00 am
  • ഹിസ്റ്ററി 30.09.2021 01.00 pm
  • പബ്ലിക് അഡ്മിനിസ്ട്രേഷൻ 01.10.2021 09.00 am
  • സോഷ്യോളജി 01.10.2021 01.00 pm
  • ബിസിനസ് അഡ്മിനിസ്ട്രേഷൻ 04.10.2021 09.00 am
  • കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 04.10.2021 10.00 am
  • മാത്തമാറ്റിക്സ് 04.10.2021 01.30 pm

യോഗ്യരായ ഉദ്യോഗാർത്ഥികൾ മേൽ വിവരിച്ചിരിക്കുന്ന ദിവസം സർവകലാശാലയുടെ പാളയം ഓഫീസിൽ, യോഗ്യത, പ്രവൃത്തി പരിചയം, എലിജിബിലിറ്റി തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ആയതിന്റെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുകളുമായി ഹാജരാകേണ്ടതാണ്. വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾക്കു സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് കാണുക.

ഫിസിക്‌സ് ഗസ്റ്റ് അദ്ധ്യാപക നിയമനം – വാക് – ഇന്‍- ഇന്റര്‍വ്യൂ

കേരളസര്‍വകലാശാല കാര്യവട്ടത്തെ യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ ഫിസിക്‌സ് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി സെപ്റ്റംബര്‍ 28 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഫിസിക്‌സില്‍ 55% മാര്‍ക്കോടെ പി.ജി.യും പിഎച്ച്ഡി./നെറ്റ് യോഗ്യത ഉളളവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക്: 9495541174, 9447125125

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Job opportunities in kerala university