കേരള പൊലീസിൽ ഹവിൽദാർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 63 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കായിക താരങ്ങൾക്കായിരിക്കും നിയമനം. ബാസ്കറ്റ് ബോൾ, വോളിബോൾ, അത്‌ലറ്റിക്സ്, സ്വിമ്മിങ് താരങ്ങൾക്ക് അപേക്ഷിക്കാം. ജൂൺ പത്തിനകം അപേക്ഷ സമർപ്പിക്കണം.

Also Read: കൊച്ചിൻ ഷിപ്പ്‌യാഡിൽ മാനേജറാകാം

ഹയർസെക്കണ്ടറി പരീക്ഷ ജയമോ തത്തുല്യമായോ പരീക്ഷ ജയമോ ഉള്ളവർക്ക് അപേക്ഷിക്കാം. 2016 ജനുവരി ഒന്നിനോ അതിന് ശേഷമോ വ്യക്തിഗത ഇനങ്ങളിൽ ഗവൺമെന്റ് അംഗീകരിച്ച കായിക മേളകളിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടുകയും ദേശീയ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ യോഗ്യതയും നേടിയിരിക്കണം. യൂണിവേഴ്സിറ്റി, സ്കൂൾ തലത്തിൽ മത്സരിച്ചവർക്കായിരിക്കും അവസരം. ടീമിനത്തിലാണെങ്കിൽ ഗവൺമെന്റ് അംഗീകരിച്ച കായിക മേളകളിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ദേശീയ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ യോഗ്യതയും നേടിയിരിക്കണം.

Also Read: മിലിട്ടറി പൊലീസിൽ സ്ത്രീകൾക്ക് അവസരം, നൂറ് ഒഴിവുകൾ

പ്രായം 2019 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്കും 26 കഴിയാത്തവർക്കും അപേക്ഷിക്കാം. www.keralapolice.gov.in എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്തുവേണം അപേക്ഷിക്കാൻ. സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ഫോം പൂരിപ്പിച്ച് താഴെ പറയുന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കണം. അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസം, കായിക മേഖലയിലെ പ്രകടനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അയക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് അയക്കേണ്ടത്.

Also Read: ഇന്ത്യൻ നേവിയിൽ ചാർജ്മാനാകാം; 172 ഒഴിവുകൾ

വിലാസം
The Additional Director General of Police, Armed Police Battalion, Peroorkkada, Thiruvananthapuram, Pin: 695005

അപേക്ഷ അയക്കുന്ന കവറിന് പുറത്ത് “Application for appointment under Sports Quota( Basketball,volleyball, Athletics, Swimming team) എന്ന് എഴുതണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook