scorecardresearch

അധ്യാപക ഒഴിവ്

കെമിസ്ട്രിയില്‍ 55% മാര്‍ക്കോടെ പി.ജി.യും പിഎച്ച്.ഡി./നെറ്റ് യോഗ്യതയും ഉളളവര്‍ക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം

jobs, job news, ie malayalam

വാക്-ഇന്‍-ഇന്റര്‍വ്യൂ

കാര്യവട്ടത്തെ യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ കെമിസ്ട്രി ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി 2022 ജനുവരി 27 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കെമിസ്ട്രിയില്‍ 55% മാര്‍ക്കോടെ പി.ജി.യും പിഎച്ച്.ഡി./നെറ്റ് യോഗ്യതയും ഉളളവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക്: 9495541174, 9447125125

യാത്രാ ഡോട് കോമിൽ വിവിധ ഒഴിവുകൾ

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനികളിലൊന്നായ യാത്രാ ഡോട് കോം കൊച്ചിയില്‍ ടെക്‌നോളജി ഇന്നൊവേഷന്‍ ഹബ് തുറക്കുന്നു. ആദ്യഘട്ടത്തില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍, എന്‍ജിനീയറിംഗ് മാനേജര്‍മാര്‍, പ്രൊഡക്റ്റ് മാനേജര്‍മാര്‍, ക്യുഎ ഓട്ടോമേഷന്‍ എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ 30 പേരെ പുതുതായി നിയമിക്കും. കൊച്ചിയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് kochiJobs @yatra.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കാമെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ www. tech.yatra.com എന്ന വെബ് പേജിലുണ്ട്.

നിയമനം

കണ്ണൂർ സർവകലാശാല ധർമ്മശാല കാമ്പസിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ അസി:പ്രൊഫസർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 27 വ്യാഴാഴ്ച രാവിലെ 10.30ന് ധർമ്മശാല ,സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ കൂടിക്കാഴ്ചക്കായി എത്തേണ്ടതാണ്. സർവകലാശാലയിൽ നിന്ന് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മാത്രമായിരിക്കും ഈ നിയമനം . കൂടുതൽ വിവരങ്ങൾക്ക് 0497-2781290 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

വെറ്ററിനറി ബിരുദധാരികള്‍ക്ക് അവസരം

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രാത്രികാല അടിയന്തിര വെറ്ററിനറി സേവനം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. 89 ദിവസത്തേക്കാണ് നിയമനം. ജോലിസമയം ആഴ്ചയിൽ ആറുപ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം ആറു മുതൽ രാവിലെ ആറു വരെയാണ്. പ്രതിമാസ വേതനം 43,155 രൂപ.

താൽപര്യമുള്ളവർ ജനുവരി 24നു രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ: 0477 2252431.

ഇന്‍റർവ്യൂ മാറ്റിവച്ചു

വിനോദ സഞ്ചാര വകുപ്പിന്‍റെ അധീനതയിൽ ഉളള എറണാകുളം ഗവ ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും , റസ്റ്റോറന്‍റ് സർവീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉൾപ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് ജനുവരി 27, 28 തീയതികളില്‍ നടത്താനിരുന്ന ഇന്‍റർവ്യൂ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മാറ്റിവച്ചതായി മാനേജർ അറിയിച്ചു.

പാർട് ടൈം സ്വീപ്പർ അഭിമുഖം മാറ്റിവച്ചു

തിരുവനന്തപുരം വികാസ് ഭവനിലെ കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തിലെ പാർട് ടൈം സ്വീപ്പർ തസ്തികയിൽ 24ന് രാവിലെ 11ന് നടത്താനിരുന്ന അഭിമുഖം കോവിഡ് സാഹചര്യം കണക്കിലെടുത്തു മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Job opportunities in kerala