കാക്കനാട്: കാക്കനാട് സൈനിക് റെസ്റ്റ് ഹൗസിൽ താൽക്കാലിക കെയർടേക്കറുടെ ഒഴിവിലേക്ക് വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റെസ്റ്റ് ഹൗസിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള വിമുക്ത ഭടന്മാർ ഈ മാസം 18 ന് മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484- 2422239

Read Also: തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കാക്കനാട്: ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ സഹായ കേന്ദ്രത്തിൽ താൽക്കാലിക ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുണ്ട്. പത്താം ക്ലാസ് പാസായ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് പാസായ പട്ടികവർഗ ഉദ്യോഗാർഥികൾ ഈ മാസം 20 ന് രാവിലെ 11.30 ന് ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഓഫീസ് മാനേജ്മെന്റ് ട്രെയിനിയായി സേവനം അനുഷ്ഠിച്ചവർക്ക് മുൻഗണന ലഭിക്കും. അഭിമുഖത്തിനെത്തുന്ന ഉദ്യോഗാർഥികൾ ജാതി, വരുമാനം, യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook