ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെസ്റ്റേൺ റീജിയണിൽ അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം. മാർക്കറ്റിങ് ഡിവിഷനിലെ അക്കൗണ്ടന്റ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 391 ഒഴിവുകളാണുള്ളത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10,453 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. 18-24 പ്രായപരിധിയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർത്തേയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ വയസിളവും ഉണ്ടായിരിക്കും.

മാർച്ച് ഏഴാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷ സമർപ്പിക്കുന്നതിനും ഒഴിവുകൾ, യോഗ്യതകൾ ഉൾപ്പടെയുള്ളവ അറിയുന്നതിനും www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ