ഇന്ത്യൻ കരസേനയിൽ വനിതാ മിലിട്ടറി പൊലിസിൽ സോൾജിയർ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്ക് സ്ത്രീകൾക്ക് അവസരം. ഇത് ആദ്യമായാണ് കരസേന വനിതകൾക്ക് ഇത്തരത്തിൽ അവസരം ഒരുക്കുന്നത്.

ആകെ 100 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. ജൂൺ 8 വരെ അപേക്ഷ സമർപ്പിക്കാം.

കുറ്റകൃത്യങ്ങളും ആരോപണങ്ങളും അന്വേഷിക്കുക, വനിതകളെ പരിശോധിക്കുക, പട്രോളിങ് നടത്തുക, സൈനിക വാഹനങ്ങൾക്ക് അകമ്പടി നൽകുക എന്നിവയാണ് വനിതാ മിലിട്ടറി സോളിജിയർ ജനറൽ ഡ്യൂട്ടി വിഭാഗത്തിന്റെ പ്രധാന ജോലികൾ.

jobs, job opportunities, indian army, job offer in indian army, ഇന്ത്യൻ ആർമി, തൊഴിൽ അവസരം, thozhil vartha, thozhil veedhi, തൊഴിൽ വീഥി, തൊഴിൽ വാർത്ത, indian military police, women in indian military police, women recruits in military police, women in military police, military police, india news, IE Malayalam, ഐഇ മലയാളം

ഇന്ത്യൻ കരസേനയിൽ വനിതാ മിലിട്ടറി പൊലിസിൽ സോൾജിയർ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്ക് സ്ത്രീകൾക്ക് അവസരം

പ്രത്യേക പരേഡിലൂടെയും റാലിയിലൂടെയുമാണ് തിരഞ്ഞെടുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് റാലി നടക്കുന്നത്. സെലക്ഷൻ റാലിക്കുള്ള അഡ്മിറ്റ് കാർഡ് രജിസ്ട്രേഡ് ഇ മെയിലിൽ അയക്കും. റാലിയിൽ പങ്കെടുക്കേണ്ട തിയതിയും സ്ഥലവും അറിയിക്കും.

പ്രായം 17 1/2 പൂർത്തിയായവർക്കും 21 കവിയാത്തവർക്കും അപേക്ഷിക്കാം. സേനാംഗങ്ങളുടെ വിധവകൾക്ക് 30 വയസ് വരെ ഉയർന്ന പ്രായ പരിധിയിൽ ഇളവുണ്ട്. പത്താം ക്ലാസിൽ ഓരോ വിഷയത്തിലും 33 ശതമാനവും മൊത്തം 45 ശതമാനവും മാർക്ക് ലഭിച്ചിരിക്കണം.

കായികക്ഷമത പരീക്ഷയാണ് സെലക്ഷൻ റാലിയിൽ നടക്കുക. 1.6 കിലോ മീറ്റർ ഓട്ടം, 7 മിനിറ്റ് 30 സെക്കൻഡിൽ പൂർത്തിയാക്കണം. പത്ത് അടി ലോങ് ജംപ്, മൂന്ന് അടി ഹൈ ജംപ് എന്നിവയും ഉണ്ടാകും. കായിക ക്ഷമതാ പരീക്ഷയും വൈദ്യപരിശോധന പരീക്ഷയും വിജയിച്ചവർക്ക് എഴുത്ത് പരീക്ഷ നടത്തും. പൊതുപ്രവേശന പരീക്ഷയും നെഗറ്റീവ് മാർക്ക് ബാധകമാണ്. പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

സെലക്ഷൻ റാലിക്ക് എത്തുമ്പോൾ അഡ്മിറ്റ് കാർഡ്, ഫോട്ടൊ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥിരതാമസ സർട്ടിഫിക്കറ്റ്, മതം/ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, എൻസിസി സർട്ടിഫിക്കറ്റ്, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖകൾ കൊണ്ടു വരണം. വിശദവിവരങ്ങൾക്ക് www.joinindianarmy.nic.in

For regular updates on job and vacancy notifications, please visit our Jobs Section Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook