കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് ലിമിറ്റഡിൽ ഒഴിവുകൾ. 77 ഒഴിവുകളാണുളളത്. ലക്‌നൗവിലുള്ള ആക്സസറീസ് ഡിവിഷനിൽ എക്സിക്യൂട്ടീവ് കേഡറിലാണ് ഒഴിവുകൾ. നാല് വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

അസിസ്റ്റന്റ് (അഡ്മിൻ/അക്കൗണ്ട്സ്), അസിസ്റ്റന്റ് (ക്യൂസി/ഇൻസ്പെക്ഷൻ), കോമേഴ്സ്യൽ അസിസ്റ്റന്റ്, സിവിൽ വർക്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് പുറമെ ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രമെന്റ് മെക്കാനിക്ക് എന്നീ തസ്തികകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. തസ്തികളെക്കുറിച്ചും യോഗ്യതകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.halindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പ്രായം 2019 ജനുവരി 1ന് 28 കവിയാത്തവർക്ക് അപേക്ഷിയ്ക്കാം. എസ്ടി വിഭാഗകാർക്ക് അഞ്ച് വർഷവും ഒബിസിക്കാർക്ക് മൂന്ന് വർഷവും അംഗപരിമിതർക്ക് പത്ത് വർഷവും പ്രായത്തിൽ ഇളവ് അനുവദിക്കും. ഫെബ്രുവരി 13ന് മുമ്പായി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കണം. www.halindia.co.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. എസ്‌സി, എസ്ടി വിഭാഗക്കാർക്കും അംഗപരിമിധി ഉള്ളവർക്കും ഒഴിച്ച് ബാക്കിയുള്ളവർ 200 രൂപ അപേക്ഷ ഫീസും അടയ്ക്കേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook