കൊച്ചി: കൊച്ചിയിലെ നേവൽ ഷിപ്പ്‌ റിപ്പെയർ യർഡിൽ അപ്രന്റിസ് ഒഴിവുകൾ. വിവിധ ട്രേഡുകളിലായി 172 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഐ.ടി യോഗ്യതയുള്ളവർക്കാണ് അവസരം. തപാലിലൂടെ വേണം അപേക്ഷ സമർപ്പിക്കുവാൻ. വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. മൂന്ന് ശതമാനം ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഒഴിവുകൾ

ഇലക്ട്രീഷ്യൻ – 13 ഒഴിവ്
ഇലക്ട്രോണിക് മെക്കാനിക് – 17 ഒഴിവ്
മെഷിനിസ്റ്റ് – 9 ഒഴിവ്
ടർണർ – 7 ഒഴിവ്
വെൾഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ) – 10 ഒഴിവ്
ഇലക്ട്രോ പ്ലേറ്റർ – 5 ഒഴിവ്
മെക്കാനിക് (മോട്ടോർ വെഹിക്കിൾ) – 2 ഒഴിവ്
മെക്കാനിക് (റെഫ്രിജേഷൻ ആൻഡ് എയർ കണ്ടീഷനിങ് – 8 ഒഴിവ്
ഫിറ്റർ – 18 ഒഴിവ്
കമ്പ്യൂട്ടർ ഓപ്പറേഷൻ ഓഫ് പ്രോഗ്രാമിങ് അസിസ്റ്റന്റ് – 13 ഒഴിവ്
ഷിപ്പ്റൈറ്റ് (വുഡ് കാർപെന്റർ) – 12 ഒഴിവ്
ഷീറ്റ് മെറ്റൽ വർക്കർ – 8 ഒഴിവ്
ഡീസൽ മെക്കാനിക് – 16 ഒഴിവ്
ടെയ്‌ലർ – 4 ഒഴിവ്
കട്ടിങ് ആൻഡ് ഡീവിങ് മെഷ്യൻ ഓപ്പറേറ്റർ – 4 ഒഴിവ്
മെക്കാനിക് ഇൻസ്ട്രുമെന്ര് – 6 ഒഴിവ്
ഇലക്ട്രീഷ്യൻ – 6 ഒഴിവ്
മെക്കാനിക് റേഡിയോ ആൻഡ് റഡാർ എയർക്രാഫ്റ്റ് – 6 ഒഴിവ്

അപേക്ഷകരുടെ പ്രായം 2019 ഒക്ടോബർ ഒന്നിന് 21 വയസ് കവിയരുത്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ മെട്രിക്കുലേഷൻ / പത്താം ക്ലാസ് വിജയം, ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ 65 ശതമാനം മാർക്കോടെയും പാസായവർക്ക് അപേക്ഷിക്കാം.

എയർപോർട്ട് അതോറിറ്റിയിൽ സെക്യൂരിറ്റി സ്ക്രീനറാകാം; ശമ്പളം 25000 മുതൽ 30000 വരെ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ കീഴിൽ സെക്യൂരിറ്റി സ്ക്രീനർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കൊൽക്കത്ത, കോഴിക്കോട്, അഹമ്മദാബാദ്, ചെന്നൈ എയർപോർട്ടുകളിലായി 272 ഒഴിവുകളാണുള്ളത്. കേരളത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ മാത്രം 87 ഒഴിവുകളാണുള്ളത്. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനത്തിൽ ശമ്പളമായി 25000 മുതൽ 30000 രൂപ വരെ ലഭിക്കും.

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പ്രാദേശിക ഭാഷകളിലുള്ള പരിഞ്ജാനവുമാണ് അടിസ്ഥാന യോഗ്യത. അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് സ്ക്രീനർ ബിസിഎഎസ് ഇൻ ലൈൻ സ്ക്രീനർ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇഷ്യു ചെയ്ത പാസ്പോർട്ട് എന്നിവയുള്ളവർക്ക് മുൻഗണനയുമുണ്ട്.

സൗത്ത് ഇന്ത്യൻ ബാങ്കിൽ തൊഴിലവസരം; 545 ഒഴിവുകൾ

സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷനറി ക്ലാർക്ക്, പ്രൊബേഷനറി ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നു. നോർത്ത് – സൗത്ത് സോണുകളിലായി 545 ഒഴിവുകളാണുള്ളത്. പ്രൊബേഷനറി ക്ലാർക്ക് തസ്തികയിൽ 385 ഒഴിവുകളും പ്രൊബേഷനറി ഓഫീസർ തസ്തികയിൽ 160 ഒഴിവുകളുമാണുള്ളത്. ജൂൺ 30ന് മുമ്പായി ഓൺലൈനിലൂടെ വേണം അപേക്ഷ സമർപ്പിക്കുവാൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook