കേന്ദ്ര സേനയായ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിളാകാൻ അവസരം. രണ്ട് ട്രേഡുകളിലായി 1072 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക് ട്രേഡുകളിലാണ് ഒഴിവുള്ളത്. റേഡിയോ ഓപ്പറേറ്ററുടെ 300 ഒഴിവും റേഡിയോ മെക്കാനിക്കുമാരുടെ 772 ഒഴിവുകളാണുള്ളത്. വനിതകൾക്കും അപേക്ഷിക്കാം.

Also Read: കേരള പൊലീസിൽ ഹവിൽദാറാകാൻ കായിക താരങ്ങൾക്ക് അവസരം

റേഡിയോ ഓപ്പറേറ്റർ

എസ്.എസ്.എൽ.സി പരിക്ഷയോ തത്തുല്യവും റേഡിയോ ആൻഡ് ടെലിവിഷൻ/ ഇലക്ട്രോണിക്സ്/ കംമ്പ്യൂട്ടർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റാന്റ് സോഫ്റ്റ്‌വെയർ/ ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രേഡുകൾ രണ്ടുവർഷ ഐടിഐയും അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ഫിസിക്സ് , കെമിസ്ട്രി, മാത്തമാറ്റിക്സ് പ്ലസ് ടൂ/ തത്തുല്യം.

Also Read: മിലിട്ടറി പൊലീസിൽ സ്ത്രീകൾക്ക് അവസരം, നൂറ് ഒഴിവുകൾ

റേഡിയോ മെക്കാനിക്

എസ്.എസ്.എൽ.സി പരിക്ഷയോ തത്തുല്യവും റേഡിയോ ആൻഡ് ടെലിവിഷൻ/ ഇലക്ട്രോണിക്സ്/ കംമ്പ്യൂട്ടർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റാന്റ് സോഫ്റ്റ്‌വെയർ/ ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രേഡുകൾ രണ്ടുവർഷ ഐടിഐയും അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ഫിസിക്സ് , കെമിസ്ട്രി, മാത്തമാറ്റിക്സ് പ്ലസ് ടൂ/ തത്തുല്യം.

പ്രായം 2019 ജൂൺ 12ന് 18 -25 പ്രായം തികഞ്ഞവർക്ക് അപേക്ഷിക്കാം. ഒബിസിക്കാർക്ക് മൂന്ന് വർഷവും എസ്.സി, എസ്.ടി കാർക്ക് അഞ്ച് വർഷം ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട ഒഎംആർ പരീക്ഷ 2019 ജൂലയ് 28ന് നടക്കും. ഇത് ജയിക്കുന്നവർക്ക് 9 മുതൽ ശാരീരികക്ഷമത പരീക്ഷ നടക്കും. മൂന്നാം ഘട്ടമായി നവംബർ 24ന് വിവരണാത്മക പരീക്ഷയും നടത്തും.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. ജൂൺ 12 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. //recruitment.bsf.gov.in എന്ന വെബ്സൈറ്റിലൂടെ വേണം അപേക്ഷിക്കാൻ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook