എയർ ഇന്ത്യയുടെ രണ്ട് സബ്സിഡയറി കമ്പനികളായ എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസിലും (AIATSL) എയർലൈൻ അലൈഡ് സർവീസസിലും (ALLIANCE AIR) തൊഴിൽ അവസരം. 250 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസിൽ 214 ഒഴിവുകളും എയർലൈൻ അലൈഡ് സർവീസസിൽ 44 ഒഴിവുകളുമാണുള്ളത്.

എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് (AIATSL)

1. കസ്റ്റമർ ഏജന്റ്:

100 ഒഴിവ്, ഉയർന്ന പ്രായം-28 വയസ്, ശമ്പളം-20190, അഭിമുഖ പരീക്ഷ- സെപ്റ്റംബർ 13

2. ജൂനിയർ എക്സിക്യൂട്ടീവ് -ഹ്യൂമൺ റിസോഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ:

8 ഒഴിവ്, ഉയർന്ന പ്രായം-35 വയസ്, ശമ്പളം-25300, അഭിമുഖ പരീക്ഷ- സെപ്റ്റംബർ 9

3. അസിസ്റ്റന്റ് -ഹ്യൂമൺ റിസോഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ:

6 ഒഴിവ്, ഉയർന്ന പ്രായം-28 വയസ്, ശമ്പളം-20190, അഭിമുഖ പരീക്ഷ- സെപ്റ്റംബർ 9

4. ഹാൻഡിമാൻ:

100 ഒഴിവ്, ഉയർന്ന പ്രായം-28 വയസ്, ശമ്പളം-16590, അഭിമുഖ പരീക്ഷ- സെപ്റ്റംബർ 14

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വാക് -ഇൻ-ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി www.airindia.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അഭിമുഖം നടക്കുന്ന സ്ഥലം: Systems and Training Division 2nd Floor, GSD complex, Near Sahar Police station, Airport Gate no.5, Andheri-E, Mumbai-400099

എയർലൈൻ അലൈഡ് സർവീസസ്

ഡൽഹി, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലാണ് അവസരം. തസ്തികകളും യോഗ്യതകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും www.airindia.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook