തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ഒഴിവ്. ദേവസ്വത്തില്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ തസ്തികയിലേക്കാണ് ഒഴിവുള്ളത്. ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം നടക്കുക. മാസം 40,000 രൂപയായിരിക്കും വേതനം. ഹിന്ദു മതത്തില്‍ പെട്ട ഉദ്യോഗാര്‍ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ മെയ് 13 ന് രാവിലെ പത്ത് മണിക്ക് ദേവസ്വം ഓഫീസില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
Read More: എസ്ബിഐയിൽ ക്ലർക്കാകാം, കേരളത്തിൽ 250 ഒഴിവ്
ഉദ്യോഗാര്‍ഥികള്‍ ജാതി, വയസ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസല്‍ രേഖകളും വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയുമായി വേണം കൂടിക്കാഴചയ്ക്ക് എത്താന്‍.
Read More: UPSC CSE 2019: യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എത്തി
പബ്ലിക് റിലേഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള യോഗ്യതകള്‍ ചുവടെ നല്‍കുന്നു
ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പബ്ലിക് റിലേഷന്‍ കോഴ്‌സില്‍ ഡിപ്ലോമ
ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്കും വാര്‍ത്താക്കുറിപ്പുകള്‍ തര്‍ജമ ചെയ്യാനുള്ള പ്രാപ്തി.
പിആര്‍ഒയായി അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.
കംപ്യൂട്ടര്‍ പരിജ്ഞാനം. ഹിന്ദി ഭാഷ കൈക്കാര്യം ചെയ്യാനുള്ള കഴിവ്
ദേവസ്വം അസിസ്റ്റന്റ് മാനേജരാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.