Job Vacancy: ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇല്കട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും, എം.എസ്‌സി മാത്തമാറ്റിക്‌സ് ബിരുദധാരികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ ബയോഡേറ്റ സഹിതം mfstvm.job@gmail.com ലേക്കോ, ഓഫീസർ ഇൻ ചാർജ്, സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തലോ സ്ഥാപനത്തിൽ നേരിട്ടോ 30നു മുൻപ് അപേക്ഷിക്കണം. ഫോൺ: 0471 2307733, 8547005050. കൂടുതൽ വിവരങ്ങൾക്ക് www.modelfinishingschool.org

Read more: Job Vacancy: അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം

ജലനിധിയിൽ ഡെപ്യൂട്ടി ഡയറക്ടർ നിയമനം

കേരള സർക്കാർ നടപ്പാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരത്തെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേയ്ക്ക് ഡെപ്യൂട്ടി ഡയറക്ടർ (ഐ.ഇ.സി) തസ്തികയിൽ ഡെപ്യൂട്ടേഷൻ/കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.jalanidhi.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ സെപ്തംബർ പത്ത് വരെ സ്വീകരിക്കും.

കൊല്ലം താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് കരാർ നിയമനം

കൊല്ലം ജില്ലയിലെ താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് നിബന്ധനകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 18,030 രൂപ. ഏഴാം ക്ലാസ് വിജയവും സർക്കാർ സർവീസിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 60 വയസ്സ്.

അപേക്ഷകർ തത്തുല്യ തസ്തികയിലോ, ഉയർന്ന തസ്തികകളിലോ കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉളളവരായിരിക്കണം. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവർത്തി പരിചയം ഉളളവർ, വിരമിച്ച കോടതി ജീവനക്കാർ എന്നിവർക്ക് നിയമനത്തിൽ മുൻഗണന നൽകും. നിയമനം കരാർ അടിസ്ഥാനത്തിൽ, താത്കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായി, 179 ദിവസത്തേക്കോ അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ, ഏതാണോ ആദ്യം, അന്നു വരെ ആയിരിക്കും.

പേര്, ജനന തിയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻകാല സർവീസ് സംബന്ധമായ വിശദാംശങ്ങൾ, ഒപ്പ് എന്നിവ രേഖപ്പെടുത്തി, അപേക്ഷ തയ്യാറാക്കി cjmklm@gmail.com ലേക്ക് അയയ്ക്കണം. പ്രായം, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ 23ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

പ്രോജക്ട് ഫെല്ലോ താത്കാലിക നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 വരെ കാലാവധിയുളള പ്ലാന്റേഷൻ ടെക്‌നോളജി ഫോർ ജിജാറ്റ് സ്പീഷീസ് എന്ന ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക നിയമനത്തിന് ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 35700-65400 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലിചെയ്യുന്നവരും സയൻസ് ബിരുദധാരികളോ, സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ അപേക്ഷിക്കുന്നവർ 27,800-59,400 എന്ന ശമ്പള സ്‌കെയിൽ ജോലിചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുളളവരുമാകണം.

താത്പര്യമുളളവർ നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം 30ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ www.sanitation.kerala.gov.in ൽ ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook