JEE Main 2019 Admit Card Releasing Today @jeemain.nic.in: ന്യൂഡൽഹി: എൻഐടി, ഐഐടി, സിഎഫ്‌ടിഐ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ-യുടെ അഡ്മിറ്റ് കാർഡ് ഇന്നു പ്രസിദ്ധീകരിക്കും. ജിഇഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.on അല്ലെങ്കിൽ jeemain.nic.inൽ ആണ് അഡ്‌മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുക. കഴിഞ്ഞ കൊല്ലം വരെ സിബിഎസ്‌സിയാണ് പരീക്ഷ നടത്തിയിരുന്നത്. എന്നാൽ 2019 മുതൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് ജിഇഇ പരീക്ഷ നടത്തുന്നത്.
ജിഇഇ പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഐഐടി പോലുളള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ സാധിക്കും. മത്സരാർഥികൾ 12-ാം ക്ലാസിൽ 75 % മാർക്ക് നേടിയിരിക്കണം. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള മത്സരാർത്ഥികൾക്ക് 12-ാം ക്ലാസിൽ 65% മാർക്ക് നേടണം.
ബി ആർക്ക് , ബി പ്ലാനിങ് തുടങ്ങിയവയ്ക്ക് അപേക്ഷിക്കാൻ മത്സരാർത്ഥി 12-ാം ക്ലാസിൽ കണക്ക് മുഖ്യ വിഷയമായി പഠിച്ചിരിക്കണം. മുമ്പ് ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങൾ പഠിച്ചവർക്കും ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാൻ കഴിയുമായിരുന്നു.
ജനുവരി 6നും 20 നും ഇടയിലായിട്ടാണ് പരീക്ഷ നടത്തുക. 2019ലെ ജിഇഇ മെയ്ൻ പരീക്ഷ എഴുതാൻ 11 ലക്ഷം വിദ്യാർത്ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്.